ഇവനുണ്ടെങ്കിൽ ഭയമില്ല..! തൃഷയുടെ പു​തി​യ "ബോ​ഡിഗാ​ർ​ഡ്' സൂപ്പറാണ്
Thursday, November 2, 2017 5:11 AM IST
സെലിബ്രിറ്റികളെന്നോ സാ​ധാ​ര​ണ​ക്കാ​രെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ദി​നംപ്ര​തി ​വ​ർധിച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ രാപ്പക​ലി​ല്ലാ​തെ ത​ന്നെ സം​ര​ക്ഷി​ക്കാ​ൻ ഒപ്പമുള്ള പു​തി​യ ബോ​ഡിഗാർ​ഡി​നെ പരിചയപ്പെടുത്തി തെ​ന്നി​ന്ത്യ​ൻ ന​ടി തൃ​ഷ. "ദ് ​ബോ​ഡി ഗാ​ർ​ഡ് സ്പ്രേ' ​എ​ന്ന, കേ​ര​ള​ത്തി​ൽ നി​ർ​മി​ക്കു​ന്ന കുരുമുളക് സ്പ്രേ​യു​ടെ ചി​ത്ര​മാ​ണ് താരം ഇൻസ്റ്റഗ്രാമിൽ പ​ങ്കു​വച്ച​ത്.

Better safe than sorry !!! #outdoors #roadtrips #shootlife

A post shared by Trisha (@dudette583) on



ഷൂ​ട്ടി​നു പോ​കു​ന്പോ​ഴും യാ​ത്ര​ക്കി​ട​യി​ലും ബോഡിഗാർഡ് സ്പ്രേ ​മി​ക​ച്ച​യൊ​രു അം​ഗ​ര​ക്ഷ​ക​നാ​ണെ​ന്ന് തൃഷ പറയുന്നു. വൈ​റ​ലാ​യ ചി​ത്ര​ത്തി​ന് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ശരിക്കും ബോഡിഗാർഡുകളെ കൂടെക്കൂട്ടുന്നതിലും സുരക്ഷിതമാണ് ബോഡിഗാർഡ് സ്പ്രേ കൊണ്ടുനടക്കുന്നതെന്നാണ് ചിലർ കമന്‍റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.