ഓരോ സെക്കൻഡിലും നാം വൈറസിൽ കുളിക്കുകയാണ്
Tuesday, April 17, 2018 9:09 AM IST
ആ​കാ​ശ​ത്തുനിന്ന് പെ​യ്തി​റ​ങ്ങു​ന്ന മ​ഴ ന​ന​യാ​ൻ ര​സ​മാ​ണ്. എ​ന്നാ​ൽ, മ​ഴ​പോ​ലെ പെ​യ്തി​റ​ങ്ങു​ന്ന വൈ​റ​സു​ക​ൾ ഓ​രോ സെ​ക്ക​ൻ​ഡി​ലും ന​മ്മു​ടെ ദേ​ഹ​ത്തു വീ​ഴു​ന്നു​ണ്ട്. സ്പെ​യി​നി​ലെ ഗ​വേ​ഷ​ക​രു​ടെ ക​ണ്ടെ​ത്ത​ലാ​ണി​ത്.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യു​ടെ ക​ണ്ടെ​ത്ത​ല​നു​സ​രി​ച്ച് ഓ​രോ സെ​ക്ക​ൻ​ഡി​ലും അ​കാ​ശ​ത്തു​നി​ന്ന് ഭൂ​മി​യി​ലേ​ക്കെ​ത്തു​ന്ന​ത് ശ​ത​കോ​ടി​ക്ക​ണ​ക്കി​ന് വൈ​റ​സു​ക​ളാ​ണ്. ഒ​രു ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ല​ത്തും 80 കോ​ടി വൈ​റ​സു​ക​ൾ എ​ത്തു​ന്നു​വെ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൊ​സൈ​റ്റി ഓ​ഫ് മൈ​ക്രോ​ബി​യ​ൽ എ​ക്കോ​ള​ജി ജേ​ർ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ൽ ഗ​വേ​ഷ​കമേ​ധാ​വി ക​ർ​ട്ടി​സ് സൂ​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ത്ത​ര​ത്തി​ൽ ഓ​രോ സെ​ക്ക​ൻ​ഡി​ലും ഭൂ​മി​യി​ലെ​ത്തു​ന്ന വൈ​റ​സു​ക​ൾ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​കു​ന്നു​ണ്ടോ​യെ​ന്ന് ഇ​നി പ​ഠ​നം ന​ട​ത്ത​ണം. ഭൂ​മി എ​ന്ന ഗ്ര​ഹം ഇ​പ്പോ​ൾ വൈ​റ​സു​ക​ളു​ടെ ലോ​ക​മാ​ണെ​ന്നും ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു.

ഭൂ​മി​യി​ൽ​നി​ന്ന് നീ​രാ​വി​ക്കൊ​പ്പം ആ​കാ​ശ​ത്തി​ലെ​ത്തി​യ വൈ​റ​സു​ക​ൾ വീ​ണ്ടും ഭൂ​മി​യി​ലേ​ക്കെ​ത്തു​ന്നു​വെ​ന്നാ​ണ് ഒ​രു​പ​റ്റം ശാ​സ്ത്ര​ജ്ഞ​രു​ടെ വാ​ദം. അ​തേ​സ​മ​യം, ഇ​വ അ​ന്ത​രീ​ക്ഷ​ത്തി​ൽ​ത്ത​ന്നെ രൂ​പ​പ്പെ​ടു​ന്ന​താ​ണെ​ന്ന വാ​ദ​വും ഉ​യ​രു​ന്നു​ണ്ട്. ബ​ഹി​രാ​കാ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​താ​ണെ​ന്ന വാ​ദ​വും ഉ​യ​രു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.