ദുൽഖറിന്‍റെ തീവ്രത്തിന് ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു
Sunday, November 19, 2017 12:49 AM IST
ദു​ൽ​ഖ​ർ സ​ൽ​മാ​നെ നാ​യ​ക​നാ​ക്കി രൂ​പേ​ഷ് പീ​താം​ബ​ര​ൻ സം​വി​ധാ​നം ചെ​യ്യ്ത തീ​വ്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ഒ​രു​ങ്ങു​ന്നു. ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് രൂ​പേ​ഷ് വാ​ർ​ത്ത പ​ങ്കു​വെ​ച്ച​ത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ൽ നാ​യ​ക​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ആ​യി​രി​ക്കി​ല്ല.

തീ​വ്രം റി​ലീ​സ് ചെ​യ്ത് അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് സം​വി​ധാ​യ​ക​ൻ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തെ​ക്കു​റി​ച്ച് അ​റി​യി​പ്പു ന​ൽ​കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വും താ​ര​ങ്ങ​ളും വേ​റെ ആ​ളു​ക​ളാ​ണ്. ​എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. 2002ൽ ​റി​ലീ​സ് ചെ​യ്ത തീ​വ്ര​ത്തി​നു ശേ​ഷം രൂ​പേ​ഷ് പീ​താ​ബ​ര​ൻ യു ​ടൂ ബ്രൂ​ട്ട​സ് എ​ന്ന ചി​ത്രം സംവിധാനം ചെ​യ്തി​രു​ന്നു. മാ​ത്ര​മ​ല്ല ടോവിനോ നായകനായ ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​തയിൽ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് 2019ൽ ​ആ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.