ജാനകിയമ്മ പാട്ടു നിർത്തി; അല്ല, മരിച്ചെന്നു സോഷ്യൽ മീഡിയ....
Sunday, October 29, 2017 8:15 PM IST
പൊ​​തു​​വേ​​ദി​​യോ​​ട് വി​​ട​​ചൊ​​​ല്ലി​​​യ ഗാ​​​യി​​​ക എ​​​സ്. ജാ​​​ന​​​കി​​​യെ പ​​​ര​​​ലോ​​​ക​​​ത്തെ​​​ത്തി​​​ച്ച് ട്രോ​​​ളു​​​ക​​​ൾ. എ​​​സ്. ജാ​​​ന​​​കി​​​യ​​​മ്മ വി​​​ട​​​വാ​​​ങ്ങി​​​യെ​​​ന്നും ഗാ​​​ന​​​കോ​​​കി​​​ലം എ​​​സ്. ജാ​​​ന​​​കി​​​ക്ക് ക​​​ണ്ണീ​​​രി​​​ൽ കു​​​തി​​​ർ​​​ന്ന ആ​​​ദ​​​രാ​​​ഞ്ജ​​​ലി​​​ക​​​ൾ എ​​​ന്നു​​മു​​ള്ള പോസ്റ്റു​​ക​​ളാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മു​​​ത​​​ൽ സ​​​മൂ​​​ഹമാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ച്ച​​​ത്.

പോസ്റ്റുക​​​ളു​​​ടെ സ​​​ത്യ​​​സ​​​ന്ധ​​​ത അ​​​റി​​​യാ​​​തെ ല​​​ഭി​​​ച്ച​​​വ​​​ർ മ​​​റ്റു​​​ള്ള​​​വ​​​രി​​​ലേ​​​ക്ക് പ​​ക​​ർ​​ന്ന​​​ത് വ​​​ലി​​​യ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ത്തി​​​ട​​​യാ​​​ക്കി. നി​​​മി​​​ഷ​​​ങ്ങ​​​ൾ​​​ക്ക​​​കം ഇവ നി​​​ര​​​വ​​​ധി പേ​​​രി​​​ലേ​​​ക്കെ​​​ത്തി​​​യ​​​തോ​​​ടെ പ​​​ല മാ​​​ധ്യ​​​മസ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും വാ​​​ർ​​​ത്ത​​​യു​​​ടെ വാ​​​സ്ത​​​വം അ​​​റി​​​യു​​​ന്ന​​​തി​​​നാ​​​യി ജ​​​ന​​​ങ്ങ​​​ൾ വി​​​ളി​​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു. മു​​​മ്പ് ന​​​ട​​​ന്മാ​​​രാ​​​യ മാ​​​മു​​​ക്കോ​​​യ, വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ എ​​​ന്നി​​​വ​​​ർ മ​​​രി​​​ച്ചെ​​​ന്ന ത​​​ര​​​ത്തി​​​ൽ വ​​​ന്ന വ്യാ​​​ജപോസ്റ്റ് വ​​​ലി​​​യ ആ​​​ശ​​​ങ്ക​​​യാ​​​ണു​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. താ​​​ൻ മ​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് തെ​​​ളി​​​യി​​​ക്കാ​​​ൻ പി​​​ന്നീ​​​ട് മാ​​​മു​​​ക്കോ​​​യ​​​യ്ക്ക് നേ​​​രി​​​ട്ട് ചാ​​​ന​​​ലി​​​ൽ അ​​​ഭി​​​മു​​​ഖം കൊ​​​ടു​​​ക്കേ​​​ണ്ട സ്ഥി​​​തി​​​യു​​​മു​​​ണ്ടാ​​​യി.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഗാ​​​നാ​​​ലാ​​​പ​​​നം നി​​​ർ​​​ത്തി​​​യ ജാ​​​ന​​​കി ജീവനൊടുക്കിയതാ​​​ണെ​​​ന്ന ത​​​ര​​​ത്തി​​​ൽ പോ​​​ലും പോസ്റ്റു​ക​​​ൾ ല​​​ഭി​​​ച്ച​​​താ​​​യി പ​​​ല​​​രും പ​​​റ​​​യു​​​ന്നു. അ​​​ടു​​​ത്തിടെ ന​​​ടി സ​​​നു​​​ഷ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ പെ​​​ട്ടെ​​​ന്ന ത​​​ര​​​ത്തി​​​ലും പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വ​​​ന്നി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.