രേ​വ​തി ഇനി "തി​രു​നെൽ​വേ​ലി കളക്ടർ'
Sunday, October 8, 2017 4:40 AM IST
മലയാളികൾക്ക് പ്രിയങ്കരിയായ നടിയും സംവിധായികയുമായ രേവതി ഇനി കളക്ടറുടെ വേഷത്തിൽ. ജ​ലദൗ​ർ​ല​ഭ്യം പ്ര​മേ​യ​മാ​ക്കി എം.​എ. നി​ഷാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന കി​ണ​റി​ലാണ് രേ​വ​തി ത​മി​ഴ്നാ​ട്ടി​ലെ തി​രു​നെ​ൽ​വേ​ലി ക​ള​ക്ട​റു​ടെ വേ​ഷത്തിലെത്തുന്നത്. ബോ​ളി​വു​ഡ് താ​രം ജ​യ​പ്ര​ദയും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് പ​തി​പ്പി​ന് കെ​നി എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. കേ​ര​ള- ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. ജോ​യ് മാ​ത്യു. ഭ​ഗ​ത് മാ​നു​വ​ൽ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.