ശ​ക്ത​രാ​യ വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ൽ പ്രി​യ​ങ്ക ചോ​പ്ര​യും
Friday, November 3, 2017 3:31 AM IST
ലോ​ക​ത്തെ ശ​ക്ത​രാ​യ നൂ​റു വ​നി​ത​ക​ളു​ടെ ഫോ​ബ്സ് പ​ട്ടി​ക​യി​ൽ ന​ടി പ്രി​യ​ങ്ക ചോ​പ്ര​യും ഇ​ടം​പി​ടി​ച്ചു. എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ആ​ൻ​ഡ് മീ​ഡി​യ വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ 15-ാം സ്ഥാ​ന​മാ​ണ് ബോ​ളി​വു​ഡി​ൽ​നി​ന്നു ഹോ​ളി​വു​ഡി​ലേ​ക്കു ചേ​ക്കേ​റി​യ പ്രി​യ​ങ്ക​യ്ക്ക്. പ​ട്ടി​ക​യെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യും മൊ​ത്ത​ത്തി​ലും ഫോ​ബ്സ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

100 പേ​രു​ടെ പ​ട്ടി​ക​യി​ൽ പോ​പ് ഗാ​യി​ക ബി​യോ​ണ്‍​സ് നാ​ലാം സ്ഥാ​ന​ത്തും ടെ​യ്ല​ർ സ്വി​ഫ്റ്റ് 12-ാം സ്ഥാ​ന​ത്തു​മാ​ണ് ഇ​ടം​പി​ടി​ച്ചി​ട്ടു​ള്ള​ത്. ഹാ​രി പോ​ട്ട​ർ എ​ഴു​ത്തു​കാ​രി ജെ.​കെ.​റൗ​ളിം​ഗ് 13-ാം സ്ഥാ​ന​ത്തെ​ത്തി. മൊ​ത്തം പ​ട്ടി​ക​യി​ൽ 97-ാം സ്ഥാ​ന​ത്താ​ണ് പ്രി​യ​ങ്ക. പ്രി​യ​ങ്ക​യും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പു​ത്രി ഇ​വാ​ൻ​ക ട്രം​പു​മാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ള്ള പു​തു​മു​ഖ​ങ്ങ​ൾ.

ഹോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച പ്രി​യ​ങ്ക യു​ണി​സെ​ഫി​ന്‍റെ അം​ബാ​സ​ഡ​ർ കൂ​ടി​യാ​ണ്. നി​ല​വി​ൽ ഹോ​ളി​വു​ഡ് സി​നി​മ​ക​ളി​ലും ടി​വി​ഷോ​ക​ളി​ലു​മാ​ണ് പ്രി​യ​ങ്ക ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.