പി.​സി. ജോർജ് ഇനി "മു​ഖ്യ​മ​ന്ത്രി​'; ജീവിതത്തിലല്ല, സിനിമയിൽ
Sunday, October 22, 2017 12:33 AM IST
പൂ​ഞ്ഞാ​ർ എം​എ​ൽ​എ​ പി.സി. ജോ​ർ​ജ് മു​ഖ്യ​മ​ന്ത്രി​യാ​കു​ന്നു. ക​റു​ത്ത ജൂ​ത​നു ശേ​ഷം സ​ലീം കു​മാ​ർ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന "ദൈവമേ കൈതൊഴാം കെ.കുമാറാകണം' എന്ന ചി​ത്ര​ത്തി​ലാ​ണ് പി.​സി ജോ​ർ​ജ് കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ വേ​ഷം അ​ണി​യു​ന്ന​ത്. ജ​യ​റാം നാ​യ​ക​നാ​യി എ​ത്തു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​ൻ ഈരാ​റ്റു​പേ​ട്ട​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളു​മാ​ണ്. നേരത്തെ, ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്ത അ​ച്ചാ​യ​ൻ​സി​ൽ പി.സി ജോ​ർ​ജ് അ​തി​ഥി വേ​ഷ​ത്തി​ൽ എ​ത്തി​യി​രു​ന്നു.

വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യ കെ. ​കു​മാ​റി​ന്‍റെ​യും ഭാ​ര്യ വി​മ​ല​യു​ടെ​യും ക​ഥ​യാ​ണ് ഈ ​ചി​ത്ര​ത്തി​ൽ. വി​മ​ല​യു​ടെ വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​നു​ശ്രീ​യാ​ണ്. നെ​ടു​മു​ടി വേ​ണു, ശ്രീ​നി​വാ​സ​ൻ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, വി​നാ​യ​ക​ൻ, മാ​മു​ക്കോ​യ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ശ്രീ​ജി​ത്ത് രാ​മ​ച​ന്ദ്ര​ൻ, ഡോ. ​സ​ഖ​റി​യ തോ​മ​സ്, ആ​ൽ​വി​ൻ ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.