എ​ടി​എം മെ​ഷീ​നി​ൽ ചു​ണ്ടെ​ലി​ക​ളു​ടെ "​അ​റ്റ​കു​റ്റ​പ്പ​ണി’; ബാ​ങ്കി​നു ന​ഷ്ട​പ്പെ​ട്ട​ത് 12 ല​ക്ഷം
Tuesday, June 19, 2018 10:17 AM IST
എ​ടി​എം മെ​ഷീ​നി​ൽ കു​റ​ച്ചു ചെ​റി​യ ചു​ണ്ടെ​ലി​ക​ൾ ക​യ​റി, ബാ​ങ്കി​നു ന​ഷ്ട​പ്പെ​ട്ട​ത് 12 ല​ക്ഷം രൂ​പ. ആ​സാ​മി​ലെ ടി​ൻ​സൂ​ക്കി​യ ജി​ല്ല​യി​ൽ ലാ​യ്പു​ലി​യി​ലെ എ​സ്ബി​ഐ എ​ടി​എ​മ്മി​ലാ​ണു സം​ഭ​വം.

സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് മേ​യ് 20 മു​ത​ൽ എ​ടി​എം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ശ്ന പ​രി​ഹാ​രം വൈ​കി​യ​പ്പോ​ൾ ഒ​രു കൂ​ട്ടം ചു​ണ്ടെ​ലി​ക​ൾ "​അ​റ്റ​കു​റ്റ​പ്പ​ണി’​ക​ൾ​ക്കാ​യി എ​ടി​എ​മ്മി​ൽ ക​യ​റി​പ്പ​റ്റി. ഈ ​മാ​സം 11-ന് ​മെ​ഷീ​നി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് മെ​ഷീ​നി​ന്‍റെ അ​ക​ത്തു ന​ട​ന്ന "​അ​റ്റ​കു​റ്റ​പ്പ​ണി’​ക​ൾ വെ​ളി​ച്ചം​ക​ണ്ട​ത്.

ക​ടി​ച്ചു​മു​റി​ച്ച് ചി​ത​റി​ച്ച നി​ല​യി​ലാ​യി​രു​ന്നു നോ​ട്ടു​ക​ൾ. 29 ല​ക്ഷം രൂ​പ​യാ​ണ് എ​ടി​എ​മ്മി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 12,38,000 രൂ​പ എ​ലി​ക​ൾ ന​ശി​പ്പി​ച്ചു. 17 ല​ക്ഷം രൂ​പ വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ബാ​ങ്ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.