ഒരേ കഥാപാത്രമായി അമിതാഭ് ബച്ചനും മോഹൻലാലും
Thursday, November 23, 2017 7:03 AM IST
ബോളിവുഡിന്‍റെ ബിഗ്ബി അമിതാഭ് ബച്ചനും മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലും ഒരേ കഥാപാത്രമായി എത്തുന്നു. വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ൽ റി​ലീ​സ് ചെ​യ്യു​ന്ന ഒ​രു സി​നി​മ​യു​ടെ ഹി​ന്ദി പ​തി​പ്പി​ൽ അ​മി​താ​ഭ് ബ​ച്ച​നും മ​ല​യാ​ളം പ​തി​പ്പി​ൽ മോ​ഹ​ൻ​ലാ​ലും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ. ​നി​വാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് ഗും​നാം എ​ന്നാ​ണ്. ഇ​രു​വ​രും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​നു​കൂ​ല​മാ​യി സം​സാ​രി​ച്ചു​വെ​ന്നാ​ണ് നി​ർ​മാ​താ​വ് ജ​യ​ന്തി​ലാ​ൽ ഗാ​ഡാ പ​റ​യു​ന്ന​ത്.

ഇ​തേ പേ​രി​ൽ 1965ൽ ​പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​യു​ടെ റീ​മേ​ക്ക് അ​ല്ല ഈ ​ചി​ത്ര​മെ​ന്നും സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് പൂ​ർ​ണ​മാ​യും മൗ​റീ​ഷ്യ​സി​ലാ​യി​രി​ക്കു​മെ​ന്നു​മാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. 2010ൽ ​മേ​ജ​ർ ര​വി സം​വി​ധാ​നം ചെ​യ്യ്ത കാ​ണ്ഡ​ഹാ​ർ എ​ന്ന ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലും അ​മി​താ​ഭ് ബ​ച്ച​നും ഒ​ന്നി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.