കാ​ണാ​താ​യ മൂ​ന്നു​വ​യ​സു​കാ​ര​നെ പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​ർ സം​ര​ക്ഷി​ച്ച് വ​ള​ർ​ത്തു​നാ​യ
Saturday, June 16, 2018 11:48 AM IST
മ​നു​ഷ്യ​ന്‍റെ ഏ​റ്റ​വും വ​ലി​യ സു​ഹൃ​ത്താ​ണ് നാ​യ​യെ​ന്ന് വീ​ണ്ടും തെ​ളി​യി​ച്ചി​രി​ക്കു​യാ​ണ് അ​മേ​രി​ക്ക​യി​ൽ അ​ടു​ത്തി​ടെ ന​ട​ന്നൊ​രു സം​ഭ​വ​ത്തി​ൽ കൂ​ടി. കാ​ര​ണം വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ ഒ​രു കു​ട്ടി​ക്ക് പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി സം​ര​ക്ഷ​ണം ന​ൽ​കി വാ​ർ​ത്ത​ക​ളി​ൽ താ​ര​മാ​യി​രി​ക്കു​ക​യാ​ണ് യോ​ർ​ക്ക്ഷെ​യ​ർ ടെ​റി​യ​ർ എ​ന്ന​യി​ന​ത്തി​ൽ​പ്പെ​ട്ട ഒ​രു നാ​യ.

അ​മേ​രി​ക്ക​യി​ലെ മി​സൗ​റി​യി​ലാ​ണ് സം​ഭ​വം. മൂ​ന്നു വ​യ​സു​കാ​ര​നാ​യ റെ​മ്മി എ​ല്ലി​യോ​ട്ട് എ​ന്ന ബാ​ല​നെ​യാ​ണ് വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ​ത്. സം​ഭ​വം പോ​ലീ​സി​ല​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളും മ​റ്റു​ചി​ല​രും കു​ട്ടി​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ഏ​ക​ദേ​ശം പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ വീ​ടി​നു സ​മീ​പ​ത്തെ ചോ​ള​വ​യ​ലി​ൽ നി​ന്നും കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഫാ​റ്റ് ഹെ​ത്ത് എ​ന്നു പേ​രി​ട്ടി​രി​ക്ക​ന്ന വ​ള​ർ​ത്തു​നാ​യ ഈ ​സ​മ​യ​മ​ത്രെ​യും കു​ട്ടി​ക്ക് സം​ര​ക്ഷ​ണം ന​ൽ​കി സ​മീ​പ​മു​ണ്ടാ​യി​രു​ന്നു. കൊ​തു​ക് കു​ത്തി​യ​തൊ​ഴി​ച്ചാ​ൽ മ​റ്റൊ​രു വി​ധ​ത്തി​ലു​മു​ള്ള പ​രിക്കും ഈ ​കു​ട്ടി​ക്ക് പ​റ്റി​യി​രു​ന്നി​ല്ല. സം​ഭ​വം എ​ല്ലാ​വ​രും അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ താ​ര​പ​രി​വേ​ഷം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ഫാ​റ്റ് ഹെ​ത്തി​ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.