മ​ണ്‍​മ​റ​ഞ്ഞ ഭാ​ര്യ​യു​ടെ ഓ​ർ​മ​യ്ക്കാ​യി തെ​ലു​ങ്കാ​ന സ്വ​ദേ​ശി നി​ർ​മി​ച്ചത് ക്ഷേത്രം
Saturday, June 23, 2018 2:27 PM IST
മ​ര​ണ​മ​ട​ഞ്ഞ ഭാ​ര്യ​യു​ടെ ഓ​ർ​മ​യ്ക്കാ​യി ക്ഷേ​ത്രം നി​ർ​മി​ച്ച തെ​ലു​ങ്കാ​ന സ്വ​ദേ​ശി ച​ന്ദ്ര​ഗൗ​ഡ​യാ​ണ് വാ​ർ​ത്ത​ക​ളി​ലെ താ​രം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ണ്‍​മ​റ​ഞ്ഞ ഭാ​ര്യ​യാ​ണ് ഈ ​ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠ. ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ച​ന്ദ്ര ഗൗ​ഡ​യു​ടെ ഭാ​ര്യ രാ​ജാ​മ​ണി അ​ടു​ത്തി​ടെ​യാ​ണ് മ​രി​ച്ച​ത്. നി​റ സാ​ന്നി​ധ്യ​മാ​യി എ​ന്നും ത​നി​ക്കൊ​പ്പം നി​ല​കൊ​ണ്ട ഭാ​ര്യ​യു​ടെ വി​യോ​ഗം തെ​ല്ലൊ​ന്നു​മ​ല്ല ഇ​ദ്ദേ​ഹ​ത്തെ ത​ള​ർ​ത്തി​യ​ത്.

പി​ന്നീ​ട് എ​ന്നും ഇ​വ​രു​ടെ ഓ​ർ​മ​ക​ൾ നി​റ​ഞ്ഞു നി​ൽ​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ച ച​ന്ദ്ര​ഗൗ​ഡ സി​ദ്ദി​പേ​റ്റ് ജി​ല്ല​യി​ലെ ഗോ​സാ​നി​പ​ള്ളി​യി​ൽ ക്ഷേ​ത്രം നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ ഓ​ർ​മ​യ്ക്കാ​യി ച​ന്ദ്ര​ഗൗ​ഡ നി​ർ​മി​ച്ച ഈ ​ക്ഷേ​ത്രം കാ​ണു​വാ​ൻ ധാ​രാ​ള​മാ​ളു​ക​ളാ​ണ് ദി​നം​പ്ര​തി ഇ​വി​ടേ​ക്ക് ഒ​ഴു​കി എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.