തോക്ക് ഉപയോഗിക്കാൻ അനുമതി വേണം: സാക്ഷി ധോണി
Thursday, June 21, 2018 10:55 AM IST
മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ ഭാ​ര്യ സാ​ക്ഷി തോ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി തേ​ടി റാ​ഞ്ചി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ സ​മീ​പി​ച്ചു. റാ​ഞ്ചി​യി​ലെ വ​സ​തി​യി​ൽ കൂ​ടു​ത​ൽ സ​മ​യ​വും ഒ​റ്റ​യ്ക്കാ​ണ് ത​ന്‍റെ താ​മ​സം.

സു​ര​ക്ഷാ​ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി ത​ര​ണ​മെ​ന്നാ​ണ് സാ​ക്ഷി അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്ന​ത്. ധോ​ണി​ക്ക് സ്വ​ന്ത​മാ​യി ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ലൈ​സ​ൻ​സ് ഉ​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ധോ​ണി റാ​ഞ്ചി​യി​ലെ ത​ന്‍റെ ഫാം ​ഹൗ​സി​ലേ​ക്ക് താ​മ​സം മാ​റ്റി​യ​ത്. നേ​ര​ത്തെ ഹ​ർ​മു ഹൗ​സിം​ഗ് കോ​ള​നി​യി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.