ഐ​ഐ​എ​മ്മി​ൽ കാ​മ്പ​സ് റി​ക്രൂ​ട്ട്മെ​ന്‍റ്; മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്ക് ശ​മ്പ​ളം 19 ല​ക്ഷം രൂ​പ
Thursday, April 19, 2018 1:19 PM IST
നാ​ഗ്പൂ​രി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് (​ഐ​ഐ​എം) കാമ്പ​സ് ഉ​ദ്യോ​ഗ​നി​യ​മ​ന​ത്തി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്ക് 19 ല​ക്ഷം രൂ​പ​യു​ടെ ശ​മ്പ​ള പാ​ക്കേ​ജി​ൽ ജോ​ലി. കൊ​ല്ലം സ്വ​ദേ​ശി​യാ​യ ജ​സ്റ്റി​ൻ ഫെ​ർ​ണാ​ണ്ട​സ്(27) ആ​ണ് ജോ​ലി നേ​ടി​യ​ത്.

ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യുള്ള വാ​ല്യൂ ലാ​ബ് ക​മ്പ​നി​യി​ൽ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യാ​ണ് ജ​സ്റ്റി​നെ നി​യ​മി​ച്ച​ത്. ഐ​ഐ​എം-നാ​ഗ്പുരി​ലെ വി​ദ്യാ​ർ​ഥി​ക്ക് ല​ഭി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന ശ​മ്പ​ള വാ​ഗ്ദാ​ന​മാ​ണി​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ ഗ​വ.​കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ നി​ന്ന് ബി​ടെ​ക് പ​ഠ​നം ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് ജ​സ്റ്റി​ൻ ഐ​ഐ​എ​മ്മി​ൽ ചേ​രു​ന്ന​ത്. ഇതിനിടെ രണ്ടുവർഷം ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലും ജസ്റ്റിൻ ജോലിചെയ്തു. കോഴിക്കോട് ഐഐഎമ്മിൽ എംബിഎ പ്രവേശനത്തിനു ശ്രമിച്ചെങ്കിലും ആദ്യശ്രമം പരാജയമായിരുന്നു. പിന്നീടാണ് നാഗ്പുർ ഐഐഎമ്മിൽ പ്രവേശനം നേടിയത്. ത​യ്യ​ൽ​ക്കാ​ര​ന്‍റെ മ​ക​നാ​യ ജ​സ്റ്റി​ൻ അ​നേ​കം പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്താ​ണ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.