ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത അ​ർ​ഡേ​ൻ പെ​ണ്‍​കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി
Thursday, June 21, 2018 2:11 PM IST
ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത അ​ർ​ഡേ​ൻ പെ​ണ്‍​കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി. മു​പ്പ​തു വ​ർ​ഷ​ത്തി​നി​ടെ, പ​ദ​വി​യി​ലി​രി​ക്കെ കു​ഞ്ഞി​ന് ജന്മം ​ന​ൽ​കു​ന്ന ആ​ദ്യ ലോ​ക നേ​താ​വാ​ണ് ജ​സീ​ന്ത. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 4.45-നാ​ണ് പ്ര​ധാ​ന​മ​ന്ത്രി കു​ട്ടി​ക്കു ജ​ൻ​മം ന​ൽ​കി​യ​ത്.

താ​ൻ അ​മ്മ​യാ​യ വി​വ​രം ജ​സീ​ന്ത ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ലോ​ക​ത്തെ അ​റി​യി​ച്ചു. കു​ഞ്ഞും താ​നും ഓ​ക്ക്ല​ൻ​ഡ് സി​റ്റി ആ​ശു​പ​ത്രി​യി​ൽ സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നും ജ​സീ​ന്ത ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

മു​പ്പ​ത്തി​യേ​ഴു​കാ​രി​യാ​യ ജ​സീ​ന്ത ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. ഡോ​ക്യു​മെ​ന്‍റ​റി അ​വ​താ​ര​ക​ൻ ക്ലാ​ർ​ക്ക് ഗേ​യ്ഫോ​ഡാ​ണ് ജ​സീ​ന്ത​യു​ടെ ഭ​ർ​ത്താ​വ്. ജ​സീ​ന്ത ആ​റാ​ഴ്ച​ത്തെ വി​ശ്ര​മ​ത്തി​ലാ​യ​തി​നാ​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി വി​ൻ​സ്റ്റ​ണ്‍ പീ​റ്റേ​ഴ്സ് ആ​ണ് ഇ​വ​രു​ടെ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന​ത്.

അ​ധി​കാ​ര​ത്തി​ലി​രി​ക്കെ അ​മ്മ​യാ​കു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ജ​സീ​ന്ത അ​ർ​ഡേ​ണ്‍. 1990-ൽ ​പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ ബേ​ന​സീ​ർ ഭൂ​ട്ടോ പെ​ണ്‍​കു​ഞ്ഞി​നു ജ​ൻ​മം ന​ൽ​കി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.