വി​വാ​ഹ ച​ട​ങ്ങി​നി​ടെ വേദിയുടെ സീ​ലിം​ഗ് ഇ​ള​കിവീ​ണു; വധൂവരന്മാർ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Thursday, February 22, 2018 3:36 PM IST
പു​തി​യ ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ദമ്പതികൾക്ക് വി​വാ​ഹ​മെ​ന്ന ച​ട​ങ്ങ് ന​ൽ​കു​ന്ന​ത് മ​നോ​ഹ​ര​മാ​യ സ്മ​ര​ണ​ക​ളാ​ണ്. എ​ന്നാ​ൽ ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്ക് ഈ ​ദി​നം ന​ൽ​കി​യ സ​മ്മാ​നം ആ​രും ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല.

കാ​ര​ണം വി​വാ​ഹച​ട​ങ്ങു​ക​ൾ​ക്കി​ടെ വേ​ദി​യി​ലെ സീ​ലിം​ഗ് അ​ട​ർ​ന്ന് വീ​ണതിനെ തുടർന്ന് വ​ര​നും വ​ധു​വും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്.​ഡ​ൽ​ഹി​യി​ലെ പീ​രാ ഖേ​രി​യി​ലു​ള്ള ലാ​ൻ​ഡ് മാ​ർ​ക്ക് ബാ​ങ്ക്വ​റ്റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​രു​വ​രും പ​ര​സ്പ​രം മാ​ല അ​ണി​യി​ക്കു​ന്പോ​ഴാ​യി​രു​ന്നു വ​ലി​യ ശ​ബ്ദ​ത്തോ​ടെ കെ​ട്ടി​ട​ത്തി​ന്‍റെ സീ​ലിം​ഗ് നി​ല​ത്തേ​ക്ക് ഇ​ള​കി വീ​ണ​ത്.

വ​ര​നും വ​ധു​വും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ട​പ്പോ​ൾ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.