ക​ല്ല​റ​ക്കു​ള്ളി​ൽ നി​ന്നും ആ​ർ​ത്ത​നാ​ദം; ​പ​തി​നൊ​ന്നാം നാ​ൾ ക​ല്ല​റ തു​റ​ന്നു പ​രി​ശോ​ധി​ച്ച​പ്പോൾ ക​ണ്ട​ത്
Wednesday, February 21, 2018 4:33 PM IST
ര​ണ്ട് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ബ്ര​സീ​ലി​ലെ അ​ൽ​മ​ഡാ സാ​​ന്‍റോസ് എന്നു പേ​രു​ള്ള യു​വ​തി മ​രി​ച്ചെ​ന്ന് ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ മൃതദേഹം അ​ട​ക്കം ചെ​യ്ത അ​ന്നു മു​ത​ൽ ക​ല്ല​റ​ക്കു​ള്ളി​ൽ നി​ന്നും പു​റ​ത്തേ​ക്കു വ​ന്ന അ​സാ​ധാ​ര​ണ​മാ​യ ശ​ബ്ദം കേ​ട്ട് അന്പരന്ന ബ​ന്ധു​ക്ക​ൾ ഇ​വ​രെ അ​ട​ക്കം ചെ​യ്ത​തി​ന്‍റെ പ​തി​നൊ​ന്നാം നാ​ൾ ക​ല്ല​റ തു​റ​ക്കു​ക​യാ​യി​രു​ന്നു.

ക​ല്ല​റ തു​റ​ന്നു പെ​ട്ടി പു​റ​ത്തെ​ടു​ത്ത ഏ​വ​രും ഒ​രു പോ​ലെ ഞെ​ട്ടി​പ്പോ​യി കാ​ര​ണം ശ​വ​പ്പെ​ട്ടി​യി​ൽ മ​റി​ഞ്ഞു കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ മൃ​ത​ശ​രീ​രം. അ​ൽ​മ​ഡാ​യു​ടെ നെ​റ്റി​യി​ലും കൈ​ക​ളി​ലും നി​റ​യെ മു​റി​വു​ക​ളു​മു​ണ്ടാ​യി​രു​ന്നു മാ​ത്ര​മ​ല്ല ന​ഖ​ങ്ങ​ളും വി​ര​ലു​ക​ളും അ​ട​ർ​ന്ന് മാ​റി കി​ട​ന്ന അ​വ​സ്ഥ​യി​ലു​മാ​യി​രു​ന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവർ മരിച്ചുവെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

ഇ​വ​ർ മ​രി​ച്ചി​രു​ന്നി​ല്ലെ​ന്നും ര​ക്ഷ​പെ​ടാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളാ​യി​രി​ക്കാം ശ​വ​ക​ല്ല​റ​യി​ൽ നി​ന്നും കേ​ട്ട ശ​ബ്ദ​വും ഇ​വ​രു​ടെ ശ​രീ​ര​ത്തി​ലെ മു​റ​പ്പാ​ടു​ക​ളു​മെ​ന്ന് നി​ഗ​മ​ന​ത്തി​ലാ​ണ് ഡോ​ക്ട​ർ​മാ​ർ.​സം​ഭ​വ​ത്തെ ചു​റ്റി​പ്പ​റ്റി​യു​ള്ള ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ നി​ർ​ത്ത​ണ​മെ​ന്നും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.