കടിക്കാനെത്തിയ പാ​മ്പിന്‍റെ ത​ല ക​ടി​ച്ചെടുത്ത് കർഷകൻ
Wednesday, February 21, 2018 3:38 PM IST
ത​ന്നെ പാ​ന്പ് ക​ടി​ച്ച​ന്ന് ക​രു​തി​യ ക​ർ​ഷ​ക​ൻ അ​തേ പാ​ന്പി​ന്‍റെ ത​ല ക​ടി​ച്ചെ​ടു​ത്ത് ച​വ​ച്ച​ര​ച്ച​തി​നു ശേ​ഷം തു​പ്പി​ക്ക​ഞ്ഞു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ർ​ദോ​യി ഗ്രാ​മ​ത്തി​ലെ ക​ർ​ഷ​ക​നാ​യ സോ​നേ​ലാ​ൽ ആ​ണ് ഏ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി പാ​ന്പി​ന്‍റെ ത​ല​ക​ടി​ച്ചെ​ടു​ത്ത​ത്.

ഇ​ത്രയൊ​ക്ക​യാ​യി​ട്ടും ബോ​ധം ന​ഷ്ട​പ്പെ​ട്ട് നി​ല​ത്തു വീ​ണ​ത​ല്ലാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് കു​ഴ​പ്പ​മൊ​ന്നു​മു​ണ്ടാ​കാ​തി​രു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​മാ​രെ അ​ന്പ​ര​പ്പി​ച്ച​ത്. ബോ​ധ​മി​ല്ലാ​തെ നി​ല​ത്ത് കി​ട​ക്കു​ന്ന​ത് ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ഇ​ദ്ദേ​ഹ​ത്തെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

തുടർന്ന് നടത്തിയ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ പാ​ന്പ് ക​ടി​ച്ച​തി​ന്‍റെ പാ​ടു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​ൻ ഡോ​ക്ട​ർ​മാ​ർ​ക്കാ​യി​ല്ല.സോനേലാലിന്‍റെ ആരോഗ്യത്തിന് മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.