ടൊ​മാ​റ്റോ സോ​സ് കു​ടി​ച്ച് മുംബൈ സ്വദേശി ഗിന്നസ് ബുക്കിലേക്ക്
Sunday, February 18, 2018 3:20 PM IST
ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ഏറ്റവും കൂടുതൽ ടൊ​മാ​റ്റോ സോ​സ് കു​ടി​ച്ച് മും​ബൈ സ്വ​ദേ​ശി ഗി​ന്ന​സ് ബുക്കിൽ സ്ഥാ​നം നേ​ടി. ദി​നേ​ഷ് ശി​വ്നാ​ഥ് ഉ​പാ​ധ്യായ എ​ന്ന​യാ​ളാ​ണ് 25.37 സെ​ക്ക​ൻ​ഡ് കൊ​ണ്ട് 396 ഗ്രാം ​ടൊ​മാ​റ്റോ സോ​സ് കു​ടി​ച്ചു തീ​ർ​ത്ത​ത്.

അ​ദ്ദേ​ഹം സ്ട്രോ ​ഉ​പ​യോ​ഗി​ച്ച് ടൊ​മാ​റ്റോ സോ​സ് കു​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാർഡി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ പ​ങ്കു​വച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ഇ​തി​നു മു​ന്പ് ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ മു​ന്തി​രി, ഓ​റ​ഞ്ച് എ​ന്നീ പ​ഴ​ങ്ങ​ളു​ടെ തൊ​ലി ക​ള​ഞ്ഞ് ഭ​ക്ഷി​ച്ച​യാ​ൾ എ​ന്ന ഗി​ന്ന​സ് റിക്കാർഡും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.