ബ്ലാ​ക്ക് മാ​ന്പ​യെ തു​ര​ത്തും മൊ​സാ​ന്പി​ക് സ്പി​റ്റിം​ഗ് കോബ്ര
Saturday, February 17, 2018 1:02 PM IST
അ​തീ​വ​വി​ഷ​കാ​രി​ക​ളാ​ണ് ആ​ഫ്രി​ക്ക​യി​ൽ കാ​ണ​പ്പെ​ടു​ന്ന ബ്ലാ​ക്ക് മാ​ന്പ​ക​ൾ എ​ന്ന​യി​ന​ത്തി​പ്പെ​ട്ട പാ​ന്പു​ക​ൾ. ഇ​പ്പൊ​ഴി​ത ബ്ലാ​ക്ക് മാ​ന്പ​യെ മൊ​സാ​ന്പി​ക് സ്പി​റ്റിം​ഗ് കോ​ബ്ര എ​ന്ന​യി​ന​ത്തി​ൽ​പ്പെ​ടു​ന്ന പാ​ന്പ് വി​ഴു​ങ്ങു​ന്ന​തി​ന്‍റെ പേ​ടി​പ്പ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റു​ന്നു.​സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ മ​റാ​ക്കെ​ലേ നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ നി​ന്ന് ഗൈ​ഡും വി​ദ്യാ​ർ​ഥി​യു​മാ​യ ഡാ​നി​യേ​ൽ ഹി​ച്ചിം​ഗ് ടാ​ർ പ​ക​ർ​ത്തി​യ​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ.




ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ട​കാ​രി​ക​ളാ​യ ര​ണ്ടു പാ​ന്പു​ക​ൾ ഏ​റ്റു​മു​ട്ടു​ന്ന​തു ത​ന്നെ വി​ര​ള​മാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. പോ​രാ​ട്ട​ത്തി​നി​ട​യി​ൽ സ്പി​റ്റിം​ഗ് കോ​ബ്ര​യു​ടെ ശ​രീ​ര​ത്തി​ൽ ബ്ലാ​ക്ക് മാ​ന്പ ക​ടി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്നും എ​ന്നാ​ൽ സ്പി​റ്റിം​ഗ് കോ​ബ്ര​യു​ടെ ശ​രീ​ര​ത്തി​ലെ പ്ര​തി​വി​ഷ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് കോ​ബ്ര​യ്ക്ക് ശ​രീ​ര​ത്തി​ൽ വി​ഷ​മേ​ൽ​ക്കാ​തി​രു​ന്ന​തെ​ന്നും വി​ദ​ഗ്ദ​ർ അ​റി​യി​ച്ചു.​ആ​ഫ്രി​ക്ക​യി​ലെ സാ​വ​ന്ന പു​ൽ​മേ​ടു​ക​ളി​ലാ​ണ് സ്പി​റ്റിം​ഗ് കോ​ബ്ര​ക​ൾ ധാ​രാ​ള​മാ​യി കാ​ണ​പ്പെ​ടു​ന്ന​തെ​ന്നും വി​ദ​ഗ്ദ​ർ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.