ഗ​ർ​ഭി​ണി​യാ​ക്കി ക​ട​ന്നു​ക​ള​ഞ്ഞ കാ​മു​ക​നെ ക​ണ്ടെ​ത്താ​ൻ യു​വ​തി​യു​ടെ പ​തി​നെ​ട്ടാം അ​ട​വ്: കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ
Saturday, February 17, 2018 11:35 AM IST
ത​ന്നെ വ​ഞ്ചി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി ക​ട​ന്നു​ക​ള​ഞ്ഞ​യാ​ളെ ക​ണ്ടെ​ത്താ​ൻ യു​വ​തി ചെ​യ്ത പ്ര​വ​ർ​ത്തി സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ കൈ​യ്യ​ടി നേ​ടി​യെ​ടു​ക്കു​ന്നു.​മെ​ക്സി​ക്കോ​യി​ലെ സാ​ൻ പൊ​ട്ടോ​സി​യി​ലാ​ണ് സം​ഭ​വം.​ഫേ​സ്ബു​ക്കി​ൽ കൂ​ടി പ​രി​ച​യ​പ്പെ​ട്ട കാ​ർ​ലോ​സ് ഒ​റോ​സ്കോ എ​ന്ന യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ യു​വ​തി നാ​ളു​ക​ൾ​ക്കു ശേ​ഷം ഗ​ർ​ഭി​ണി​യാ​യി.

കാ​ര്യം കാ​മു​ക​നോ​ട് പ​റ​ഞ്ഞ​പ്പോ​ൾ യു​വ​തി​യെ ഇ​യാ​ൾ ഫേ​സ്ബു​ക്കി​ൽ നി​ന്നും ബ്ലോ​ക്ക് ചെ​യ്യു​ക​യും ഫോ​ണ്‍ വി​ളി​ച്ചാ​ൽ എ​ടു​ക്കാ​തി​രി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​യാ​ളെ ക​ണ്ടു​കി​ട്ടു​ന്ന​തി​നാ​യി ന​ഗ​ര​മ​ധ്യ​ത്തി​ൽ ഇ​യാ​ളു​ടെ ചി​ത്ര​മു​ൾ​പ്പ​ടു​ന്ന​ വ​ലി​യൊ​രു ബാ​ന​ർ വ​ലി​ച്ചു​കെ​ട്ടി​യാ​ണ് യു​വ​തി ഇ​തി​നൊ​രു പ​രി​ഹാ​രം കാ​ണാ​ൻ തീ​രു​മാ​നി​ച്ച​ത്.

"കാ​ർ​ലൊ ഒ​റോ​സ്കൊ, ഞാ​ൻ ഗ​ർ​ഭി​ണി​യാ​ണ്. ഞാ​ൻ വി​ളി​ച്ചാ​ൽ ഇ​യാ​ൾ ഫോ​ണ്‍ എ​ടു​ക്കി​ല്ല, എ​ന്നെ ഇ​യാ​ൾ ഫേ​സ്ബു​ക്കി​ൽ ബ്ലോ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണ് ' എ​ന്നാ​ണ് ഈ ​ബാ​ന​റി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.ഈ ​ബാ​ന​റി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​ചി​ത്രം ഷെ​യ​ർ ചെ​യ്ത് പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ത്ര​ല്ല നി​ര​വ​ധി മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ത് വാ​ർ​ത്ത​യാ​കു​ക​യും ചെ​യ്തി​രു​ന്നു.

ര​ണ്ടും ക​ൽ​പ്പി​ച്ചു​ള്ള ഈ ​പ്ര​വ​ർ​ത്തി​യി​ൽ യു​വ​തി ത​ന്‍റെ ല​ക്ഷ്യം നേ​ടി​യെ​ടു​ത്തോ എ​ന്ന് വ്യ​ക്ത​മ​ല്ല. യു​വ​തി​യെ പ്ര​ശം​സി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.