എന്‍റെ കരളിന്‍റെ കരളല്ലേ...! പ്രണയസമ്മാനമായി ഭർത്താവിന് സ്വന്തം കരൾ പകുത്തുനല്കി യുവതി
Thursday, February 15, 2018 5:27 PM IST
പൂ​ക്ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ല്കി യു​വാ​ക്ക​ൾ പ്ര​ണ​യ​ദി​നം ആ​ഘോ​ഷി​ച്ച​പ്പോ​ൾ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ ത​ങ്ങ​ളു​ടെ ജീ​വി​തം തി​രി​ച്ചു കി​ട്ടി​യ​തി​ൽ ദൈ​വ​ത്തോ​ടു ന​ന്ദി പ​റ​യു​ക​യാ​വും. മ​ര​ണ​ത്തി​ന്‍റെ പ​ടി​വ​ക്കി​ൽ​വ​രെ​യെ​ത്തി​യ ഭ​ർ​ത്താ​വി​ന്‍റെ ക​ര​ൾ​രോ​ഗ​ത്തി​നെ​തി​രേ ധൈ​ര്യ​ത്തോ​ടെ പോ​രാ​ടി​യ മി​ഥു​വാ​ണ് വാ​ർ​ത്ത​യി​ലെ താ​രം. ഭ​ർ​ത്താ​വ് സു​ഭാ​സി​ന് ക​ര​ൾ​രോ​ഗ​മാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​പ്പോ​ഴും താ​ങ്ങും ത​ണ​ലു​മാ​യി ഒ​പ്പം നി​ന്നെ​ന്നു മാ​ത്ര​മ​ല്ല സ്വ​ന്തം ക​ര​ൾ പ​കു​ത്തുന​ല്കി​യാ​ണ് മി​ഥു ഭ​ർ​ത്താ​വി​നോ​ടു​ള്ള ത​ന്‍റെ സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ച​ത്. അ​തും ക​ര​ളി​ന്‍റെ 60 ശ​ത​മാന​ത്തോ​ളം പ​കു​ത്തു ന​ല്കി!

2015 ജൂ​ണി​ലാ​ണ് സു​ഭാ​സി​ന് ക​ര​ൾ​രോ​ഗ​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ച​ത്. ക​ര​ൾ മാ​റ്റി​വ​യ്ക്കു​ന്ന​താ​ണ് ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ഏക മാ​ർ​ഗ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, അ​നു​യോ​ജ്യ​മാ​യ ദാ​താ​വി​നെ ഒ​രു​പാ​ട് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് മി​ഥു​ത​ന്നെ ത​യാ​റാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്. ഇ​രു​വ​രു​ടെ​യും പ്രാ​ർ​ഥ​ന​പോ​ലെ മി​ഥു​വി​ന്‍റെ ക​ര​ൾ ഭ​ർ​ത്താ​വി​നു ചേ​രു​ന്ന​താ​യി​രു​ന്നു.

കോ​ൽ​ക്ക​ത്ത എ​സ്എ​സ്കെ​എം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ഒ​രു വ​ർ​ഷ​ത്തെ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും പ​രി​ശോ​ധ​ന​ക​ൾ​ക്കും ശേ​ഷ​മാ​യി​രു​ന്നു ഇ​ത്. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ആ​യ​ശേ​ഷം ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു. നി​ര​വ​ധി സ​ന്ന​ദ്ധസം​ഘ​ട​ന​ക​ൾ ഇ​രു​വ​രെ​യും സ​ഹാ​യി​ക്കാ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.