പറക്കും ദിനോസറുകളുടെ കൂടുതൽ ഫോസിലുകൾ കണ്ടെത്തി
Monday, December 4, 2017 2:01 AM IST
ദി​​​നോ​​​സ​​​ർ ഇന​​​ത്തി​​​ലെ പ​​​റ​​​ക്കും ഭീ​​​മ​​​ന്മാരാ​​​യ റ്റെ​​​റോ​​സോറുക​​​ളു​​​ടെ ഫോ​​​സി​​​ലു​​​ക​​​ളു​​​ടെ വ​​​ൻ ശേ​​​ഖ​​​രം ക​​​ണ്ടെ​​​ത്തി. ബ്ര​​​സീ​​​ലി​​​ലെ റി​​​യോ ഡി ​​ഷാനെയ്റോയി​​​ൽ​​​നി​​​ന്നാ​​​ണ് ശാ​​​സ്​​​ത്ര​​​ജ്ഞ​​​ർ ഫോ​​​സി​​​ൽ‌​​ ശേ​​​ഖ​​​രം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ടെറോ​​സോറുക​​​ളു​​​ടെ മു​​​ട്ട​​​ക​​ളാ​​ണ് ഇ​​​തി​​​ല​​​ധി​​​ക​​​വും.​

ഇ​​​പ്പോ​​​ഴു​​​ള്ള പ​​​ക്ഷി​​​ക​​​ളെ​​​പ്പോ​​​ലെ​​​ത​​​ന്നെ അ​​​മ്മ​​​യും ​അ​​​ച്ഛ​​​നും ചേ​​​ർ​​​ന്നാ​​​ണ് ടെറോ​​സോർ കു​​​ഞ്ഞു​​​ങ്ങ​​​ളെ പ​​​റ​​​ക്കാ​​​ൻ പ​​​ഠി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്ന് ഫോ​​​സി​​​ൽ പ​​​ഠ​​​ന​​വി​​​ധേ​​​യ​​​മാ​​​ക്കി​​​യ ശാ​​​സ്ത്ര​​​ജ്ഞ​​​ർ പ​​​റ​​​ഞ്ഞു. 22.5 കോ​​ടി വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കുമു​​​ന്പ് ഭൂ​​​മി​​​യി​​​ൽ ജീ​​​വി​​​ച്ചി​​​രു​​​ന്ന ടെറോ​​സോറുക​​​ൾ 6.5 കോ​​ടി വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​ മു​​​ന്പാ​​​ണ് മ​​​ണ്‍മ​​​റ​​​ഞ്ഞ​​​ത്. നേ​​​ര​​​ത്തെ ചൈ​​​ന​​​യി​​​ൽ​​​നി​​​ന്നു ശാ​​​സ്ത്ര​​​ജ്ഞ​​​ർ ടെറോ​​സോറു​​​ക​​​ളു​​ടെ ​ഫോ​​​സി​​​ൽ ശേ​​​ഖ​​​രം ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.