ഒ​ടു​വി​ൽ നാ​യ​ക​ൻ മൗ​നം​വെ​ടി​ഞ്ഞു; പ​ദ്മാ​വ​തി​യി​ൽ മോ​ശ​മാ​യ​തൊ​ന്നു​മി​ല്ലെ​ന്ന് ഷാ​ഹി​ദ്
Monday, November 20, 2017 5:30 AM IST
പ​ദ്മാ​വ​തി വി​വാ​ദ​ത്തി​ൽ ഒ​ടു​വി​ൽ നാ​യ​ക​ൻ മൗ​നം​വെ​ടി​ഞ്ഞു. സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി ചി​ത്രം പ​ദ്മാ​വ​തി​യി​ൽ മോ​ശ​മാ​യ​തൊ​ന്നു​മി​ല്ലെ​ന്ന് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ ഷാ​ഹി​ദ് ക​പൂ​ർ. അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ട​ൻ ത​ന്നെ ചി​ത്രം റി​ലീ​സ് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഗോ​വ​യി​ലെ​ത്തി​യ ഷാ​ഹി​ദ് ക​പൂ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു.

തെ​റ്റു​കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തും​വ​രെ ഒ​രാ​ൾ നി​ര​പ​രാ​ധി​യാ​ണെ​ന്നാ​ണ് ഭ​ര​ണ​ഘ​ട​ന പ​റ​യു​ന്ന​ത്. ഇ​ത് പ​ദ്മാ​വ​തി​യു​ടെ കാ​ര്യ​ത്തി​ലും അ​നു​വ​ർ​ത്തി​ക്ക​ണം. ജ​ന​ങ്ങ​ൾ ചി​ത്ര​ത്തെ വി​ല​യി​രു​ത്തു​ന്ന​തു​വ​രെ മോ​ശ​മാ​ണെ​ന്ന് വി​ധി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ദ്മാ​വ​തി​യി​ലെ മ​റ്റു ര​ണ്ട് അ​ഭി​നേ​താ​ക്ക​ളാ​യ ര​ൺ​വീ​ർ സിം​ഗും ദീ​പി​ക പ​ദു​ക്കോ​ണും വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​വാ​ദം ക​ത്തി​പ്പ​ട​രു​മ്പോ​ഴും മൗ​നം​ദീ​ക്ഷി​ച്ച ഷാ​ഹി​ദ് ഒ​ടു​വി​ൽ അ​ഭി​പ്രാ​യം തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.