കട്ടവെയ്റ്റിംഗ് കഴിഞ്ഞു; ബിലാൽ ജോൺ തിരിച്ചുവരുന്നു
Friday, November 17, 2017 5:42 AM IST
ആരാധകരുടെ കട്ട വെയ്റ്റിംഗിന് അവസാനംകുറിച്ച് ആ പ്രഖ്യാപനമെത്തി. മാസ് കഥാപാത്രമായ ബിലാൽ ജോൺ കുരിശിങ്കലായി മമ്മൂക്ക വീണ്ടുമെത്തുന്നു. ദുൽഖർ സൽമാനാണ് ഫേസ്ബുക്ക് പേജിൽ ഇക്കാര്യം അറിയിച്ചത്. ബിലാൽ എന്നാണ് ബിഗ്ബി രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. സംവിധായകൻ അമൽ നീരദും ഇക്കാര്യം ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. അടുത്ത വർഷം ചിത്രം പുറത്തിറക്കാനാണ് തീരുമാനം.

തനിക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രങ്ങളിലൊന്നാണ് ബിഗ്ബിയെന്നും മലയാളസിനിമയിൽ സ്റ്റൈലിന്‍റെ പര്യായമായ ബിലാലിനെ രണ്ടാംവരവിനായി കാത്തിരിക്കാൻ ക്ഷമയില്ലെന്നും ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.