ത​നി​നാ​ട​ൻ ക​ഥാ​പാ​ത്ര​മാ​യി ടോവി​നോ എ​ത്തു​ന്നു
Wednesday, August 30, 2017 7:02 AM IST
ടോവി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ അ​നു​രാ​ജ് മ​നോ​ഹ​ർ സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്നു. പേ​ര് നി​ശ്ച​യി​ച്ചി​ട്ടി​ല്ലാ​ത്ത ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് 2018 ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭി​ക്കു​ന്ന​ത്. ര​തീ​ഷ് ര​വി​യാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലാ​കും സി​നി​മ​യു​ടെ ഭൂ​രി​ഭാ​ഗ​വും ചി​ത്രീ​ക​രി​ക്കു​ന്ന​ത്. ഗ്രാ​മ​പ്ര​ദേ​ശ​ത്ത് ജീ​വി​ച്ചു വ​ള​ർ​ന്ന​യൊ​രാ​ൾ ന​ഗ​ര​ത്തി​ലേ​ക്ക് വ​രു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. മാ​ത്ര​മ​ല്ല ഗ്രാ​മീ​ണ​ത​യും നാ​ഗ​രി​ക​ത​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ങ്ങ​ളും ചി​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ​യും ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​ടെ​യും സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​ണ് അ​നു​രാ​ജ് മ​നോ​ഹ​ർ. ചി​ത്ര​ത്തി​ന്‍റെ പേ​ര് ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. ആ​ഷി​ഖ് അ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന മാ​യാ​ന​ദി​യു​ടെ ഷൂ​ട്ടിം​ഗ് തി​ര​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​സ​ർ​ഗോ​ട്ടോണ് ടോവി​നോ തോ​മ​സ് ഇ​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.