സ്ട്രീ​റ്റ് ലൈ​റ്റ് ഓ​ണ​ത്തി​ന്
Friday, June 16, 2017 5:02 AM IST
ക​സ​ബ​യ്ക്കുശേ​ഷം മ​മ്മൂ​ട്ടി പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തു​ന്ന ക്രൈം ​ത്രി​ല്ല​ർ ചി​ത്രം സ്ട്രീ​റ്റ് ലൈ​റ്റ് ഓ​ണ​ത്തി​നു തിയറ്റ​റു​ക​ളി​ലെ​ത്തും. കാ​മ​റ​മാ​ൻ ശ്യാം​ദ​ത്ത് ആ​ദ്യ​മാ​യി സം​വി​ധാ​യ​ക​ന്‍റെ തൊ​പ്പി അ​ണി​യു​ന്ന ചി​ത്ര​മാണിത്.

നാ​ലു തെ​ന്നി​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ച ശ്യാം​ദ​ത്ത് ക​മ​ൽ​ഹാ​സ​ന്‍റെ ഉ​ത്ത​മ വി​ല്ല​ൻ, വി​ശ്വ​രൂ​പം 2 എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ കാ​മ​റാ​മാ​നാ​യി​രു​ന്നു. ഋ​തു, സീ​നി​യേ​ഴ്സ്, ഉൗ​ഴം എ​ന്നി​വ​യാ​ണു മ​ല​യാ​ള​ത്തി​ലെ ശ്ര​ദ്ധേ​യ ചി​ത്ര​ങ്ങ​ൾ. മ​മ്മൂ​ട്ടി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി എ​ത്തു​ന്ന ക്രൈം ​ത്രി​ല്ല​റി​ൽ ജോ​യ് മാ​ത്യു, ധ​ർ​മജ​ൻ ബോ​ൾ​ഗാ​ട്ടി, നീ​ന കു​റു​പ്പ്, ലി​ജോ മോ​ൾ, സോ​ഹ​ൻ സീ​നു​ലാ​ൽ, ഹ​രീ​ഷ് ക​ണാ​ര​ൻ തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ മ​ല​യാ​ള​ത്തി​ലും മ​നോ​ബാ​ല, ബ്ലാ​ക്ക് പാ​ണ്ടി തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ ത​മി​ഴി​ലും അ​ണി​നി​ര​ക്കു​ന്നു​.

ന​വാ​ഗ​ത​നാ​യ ഫ​വാ​സ് മു​ഹ​മ്മ​ദ് ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​തു മ​മ്മൂ​ട്ടി​യു​ടെ നി​ർ​മാ​ണ ക​ന്പ​നി​യാ​യ പ്ലേ​ ഹൗ​സ് ആ​ണ്. ആ​ർ​ദ​ശ് ഏബ്ര​ഹാം സം​ഗീ​ത​മൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​തു സം​വി​ധാ​യ​ക​നാ​യ ശ്യാം​ദ​ത്ത് ത​ന്നെ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.