ബോക്സോഫീസ് പിടിക്കാൻ ശ്രുതി; സംഘമിത്രയുടെ ഫസ്റ്റ് ലുക്ക് എത്തി
Monday, May 22, 2017 2:39 AM IST
കാ​ൻ ഫി​ലിം ഫെ​സ്റ്റി​ൽ ത​ന്‍റെ അ​ര​ങ്ങേ​റ്റം ശ്രു​തി ഹാ​സ​ൻ ഗം​ഭീ​ര​മാ​ക്കി. ശ്രു​തി ഹാ​സ​ൻ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഘ​മി​ത്ര എ​ന്ന സി​നി​മ​യു​ടെ ആ​ദ്യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യ​ത് കാ​ൻ ഫെ​സ്റ്റി​നി​ട​യ്ക്ക് സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക ച​ട​ങ്ങി​ൽ. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ സു​ന്ദ​ർ സി., ​നി​ർ​മാ​താ​ക്ക​ളാ​യ നാ​രാ​യ​ണ്‍ രാ​മ​സ്വാ​മി, ഹേ​മ രു​ക്മി​ണി, അ​ഭി​നേ​താ​ക്ക​ളാ​യ ആ​ര്യ, ജ​യം ര​വി, സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ.​ആ​ർ റ​ഹ്മാ​ൻ തു​ട​ങ്ങി ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ​ല്ലാം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ച​രി​ത്ര​ക​ഥ പ​റ​യു​ന്ന സം​ഘ​മി​ത്ര ത​മി​ഴ് സി​നി​മ​യി​ൽ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​മെ​ന്നാ​ണ് ശ്രു​തി ഹാ​സ​ൻ പ​റ​യു​ന്ന​ത്. സി​നി​മ​യി​ലെ മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​യ സം​ഘ​മി​ത്ര​യാ​യാ​ണ് ശ്രു​തി ഹാ​സ​ൻ വേ​ഷ​മി​ടു​ന്ന​ത്.

എ​ട്ടാം നൂ​റ്റാ​ണ്ടി​ൽ ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ജീ​വി​ച്ചി​രു​ന്ന ധീ​ര​വ​നി​ത​താ​യി​രു​ന്നു സം​ഘ​മി​ത്ര. ഇ​വ​രു​ടെ ജീ​വി​ത ക​ഥ​യി​ലൂ​ടെ ഭാ​ര​ത​ത്തി​ലെ സ്ത്രീ​ക​ൾ അ​നു​ഭ​വി​ച്ച സം​ഘ​ർ​ഷ​ങ്ങ​ളും പ​രീ​ക്ഷ​ണ​ങ്ങ​ളു​മെ​ല്ലാം ബി​ഗ് സ്ക്രീ​നി​ൽ എ​ത്തി​ക്കാ​നാ​ണ് സം​വി​ധാ​യ​ക​ൻ ശ്ര​മി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന ആ​യോ​ധ​ന​പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷ​മാ​ണ് ശ്രു​തി സം​ഘ​മി​ത്ര​യാ​കാ​ൻ എ​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.