പു​ണ്യാ​ളാ, കാ​ത്തോ​ണേ..! ജോ​യ് താ​ക്കോ​ൽ​ക്കാ​ര​ൻ വീ​ണ്ടു​മെ​ത്തു​ന്നു
Saturday, May 20, 2017 10:00 PM IST
ഫീ​ൽ ഗു​ഡ് സി​നി​മ​ക​ളു​ടെ സ്വ​ന്തം ര​ഞ്ജി​ത്ത് ശ​ങ്ക​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ രാ​മ​ന്‍റെ ഏ​ദ​ൻ​തോ​ട്ടം പ്രേ​ക്ഷ​ക​മ​ന​സ് കീ​ഴ​ട​ക്കി​യ​തി​നു പി​ന്നാ​ലെ മ​റ്റൊ​രു സ​ന്തോ​ഷ​വാ​ർ​ത്ത കൂ​ടി. ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ര​ഞ്ജി​ത്ത് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സി​ന്‍റെ ര​ണ്ടാ​ഭാ​ഗം ത​യാ​റാ​കു​ന്നു. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി ഇ​ക്കാ​ര്യം പ​ങ്കു​വ​ച്ച​ത്. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി മ​ന​സി​ൽ കൊ​ണ്ടു​ന​ട​ന്ന ആ​ഗ്ര​ഹ​മാ​ണ് സ​ഫ​ല​മാ​കു​ന്ന​തെ​ന്നും പ്രേ​ക്ഷ​ക​രു​ടെ പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത ഒ​രു തി​ര​ക്ക​ഥ ഇ​പ്പോ​ഴാ​ണ് ത​യാ​റാ​യ​തെ​ന്നും ര​ഞ്ജി​ത്ത് ശ​ങ്ക​ർ പ​റ​ഞ്ഞു.

2013ലാ​ണ് പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സ് റി​ലീ​സ് ചെ​യ്ത​ത്. നൈ​ലാ ഉ​ഷ നാ​യി​ക​യാ​യി എ​ത്തി​യ ചി​ത്ര​ത്തി​ൽ അ​ജു വ​ർ​ഗീ​സ്, ര​ച​നാ നാ​രാ​യ​ണ​ൻ കു​ട്ടി, ഇ​ന്ന​സെ​ന്‍റ്, ശ്രീ​ജി​ത്ത് ര​വി എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി. ജോ​യ് താ​ക്കോ​ൽ​ക്കാ​ര​ൻ എ​ന്ന തൃ​ശൂ​ർ​കാ​ര​ൻ അ​ച്ചാ​യ​നെ​യാ​ണ് ജ​യ​സൂ​ര്യ ചി​ത്ര​ത്തി​ല​വ​ത​രി​പ്പി​ച്ച​ത്. ര​ഞ്ജി​ത്ത് ശ​ങ്ക​ർ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ച​തും. ചി​ത്ര​ത്തെ​ക്കു​റി​ച്ച് മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ല. ല​ഭി​ച്ചി​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഉ​ട​ൻ ആ​രം​ഭി​ക്കും.

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കിയ ചിത്രങ്ങളെല്ലാം മികച്ച അഭിപ്രായമാണ് നേടിയത്. പുണ്യാളനു പിന്നാലെ സുസു സുധീവാത്മീകം, പ്രേതം എന്നീ ചിത്രങ്ങളും രഞ്ജിത്ത് ശങ്കർ- ജയസൂര്യ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റുകളായിരുന്നു.

രഞ്ജിത്ത് ശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.