ദു​ൽ​ഖ​റി​ന്‍റെ മ​ക​ൾ​ക്ക് പേ​രി​ട്ടു..!
Friday, May 19, 2017 2:41 AM IST
മ​ല​യാ​ളി​ക​ളു​ടെ കു​ഞ്ഞി​ക്ക ദു​ൽ​ഖ​ർ സ​ൽ​മാ​നും പ​ത്നി അ​മാ​ലി​നും കു​ഞ്ഞു​ണ്ടാ​യ വാ​ർ​ത്ത ഏ​വ​രും സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. ഇ​പ്പോ​ൾ ഈ ​കു​ഞ്ഞ് മാ​ലാ​ഖ​യ്ക്ക് അ​വ​ർ പേ​രി​ട്ടി​രി​ക്കു​ക​യാ​ണ്. മ​റി​യം അ​മീ​റ സ​ൽ​മാ​ൻ എ​ന്നാ​ണ് കു​ഞ്ഞി​ന്‍റെ പേ​ര്. പ്ര​ശ​സ്ത മേ​ക്ക് അ​പ്പ് ആ​ർ​ട്ടി​സ്റ്റാ​യ രേ​ഷ്മ ഗ്രേ​സാ​ണ് വി​വ​രം കു​ഞ്ഞി​ക്കാ​യു​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​മാ​സം അ​ഞ്ചി​ന് ചെ​ന്നൈ മ​ദ​ർ​ഹു​ഡ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു കു​ഞ്ഞ് ജ​നി​ച്ച​ത്. താ​രം ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് വ​ഴി​യാ​യി​രു​ന്നു സ​ന്തോ​ഷ​വാ​ർ​ത്ത പ​ങ്കു​വ​ച്ച​ത്. അ​മ​ൽ നീ​ര​ദ് സം​വി​ധാ​നം ചെ​യ്ത സി​ഐ​എ​യു​ടെ റി​ലീ​സി​ന്‍റെ അ​തേ​ദി​വ​സം ത​ന്നെ​യാ​യി​രു​ന്നു ദു​ൽ​ഖ​റി​ന് ഇ​ര​ട്ടി​മ​ധു​ര​മാ​യി കു​ഞ്ഞി​ന്‍റെ ജ​ന​നം. മ​മ്മൂ​ട്ടി, സു​ൽ​ഫ​ത്ത്, വി​ക്രം പ്ര​ഭു, ആന്‍റോ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ഈ ​സ​മ​യം അ​ദേ​ഹ​ത്തോ​ടൊ​പ്പം ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.