"മറവത്തൂർ കനവ് മുതലുള്ള ആ ചോദ്യത്തിന് ഉത്തരമായി..!'
Tuesday, May 16, 2017 4:19 AM IST
ആരാധകരുടെ ഏറെനാളത്തെ ആഗ്രഹമായിരുന്നു മോഹൻലാൽ- ലാൽ ജോസ് കൂട്ടുകെട്ടിൽ ഒരു ചിത്രം. ഒരു മറവത്തൂർ കനവിനു ശേഷം പട്ടാളം, ഇമ്മാനുവേൽ എന്നിങ്ങനെ മമ്മൂട്ടിയെ നായകനാക്കി ലാൽ ജോസിന്‍റെ ഓരോ സിനിമ പ്രഖ്യാപിക്കുമ്പോഴും ആ പ്രതീക്ഷയും കൂടിവന്നു. ഒടുവിൽ കാത്തിരിപ്പിന് അന്ത്യംകുറിച്ച് ആ സിനിമ വരുന്നു. മോഹൻലാൽ കോളജ് പ്രിൻസിപ്പലായി എത്തുന്ന പുതിയ ചിത്രത്തിന്‍റെ ജോലികളിലേക്കു പ്രവേശിച്ചിരിക്കുകയാണ് ലാൽ ജോസ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ബുധനാഴ്ച തുടങ്ങുമെന്ന് സംവിധായകൻ ഫേസ്ബുക്കിൽ അറിയിച്ചു.

1998ൽ തന്‍റെ ആദ്യചിത്രമായ മറവത്തൂർ കനവ് ഇറങ്ങിയപ്പോൾ മുതൽ കേട്ടുതുടങ്ങിയതാണ് മോഹൻലാലിനെ നായകനാക്കിയുള്ള ചിത്രം എന്ന് ചെയ്യുമെന്ന ചോദ്യം. ആ ചോദ്യത്തിന് ഇവിടെ മറുപടി നല്കുകയാണെന്നും ലാൽ ജോസ് പറയുന്നു. ചിത്രത്തിന്‍റെ പേര് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

അ​നൂ​പ് മേ​നോ​ൻ, അ​ന്ന രാ​ജ​ൻ, ശ​ര​ത്ത് കു​മാ​ർ, സ​ലിം​കു​മാ​ർ അരുൺ കുര്യൻ തുടങ്ങിയവരാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ.

ലാൽ ജോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.