ജോ​ഷി​യും മോ​ഹ​ൻ​ലാ​ലും വീ​ണ്ടും ഒ​രു​മി​ക്കു​ന്നു
Sunday, April 30, 2017 12:21 AM IST
ലൈ​ലാ ഓ ​ലൈ​ല​യ്ക്കുശേ​ഷം ജോ​ഷി​യും മോ​ഹ​ൻ​ലാ​ലും വീ​ണ്ടും ഒ​രു​മി​ക്കു​ന്നു. പു​ലി​മു​രു​ക​നുശേ​ഷം ഉ​ദ​യ് കൃ​ഷ്ണ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​തു ടോ​മി​ച്ച​ൻ മു​ള​കു​പാ​ട​മാ​ണ്. പ്രോജ​ക്ടി​ന്‍റെ കാ​ര്യം നി​ർ​മാ​താ​വ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും എ​പ്പോ​ഴാ​ണ് ആ​രം​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. വ​യ​നാ​ട​ൻ ത​ന്പാ​ൻ എ​ന്നാ​ണു ചി​ത്ര​ത്തി​നി​ട്ടി​രി​ക്കു​ന്ന പേ​ര്. ദി​ലീ​പി​ന്‍റെ രാ​മ​ലീ​ല​യ്ക്കു ശേ​ഷം ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം നി​ർ​മി​ക്കു​ന്ന സി​നി​മ ഇ​താ​വും. ഒ​രു മാ​സ് ആ​ക‌്ഷ​ൻ പ​ട​മാ​യി​രി​ക്കും ഇ​തെ​ന്നാ​ണു നി​ർ​മാ​താ​വ് ന​ൽ​കു​ന്ന സൂ​ച​ന.

ഉ​ദ​യ്കൃ​ഷ്ണ ഇ​തി​ന്‍റെ തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും എ​ന്നാ​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ഡേ​റ്റ് കി​ട്ടി​യി​രു​ന്നി​ല്ലെ​ന്നും ടോ​മി​ച്ച​ൻ പ​റ​യു​ന്നു. ലൈ​ലാ ഓ ​ലൈ​ലാ പു​റ​ത്തി​റ​ങ്ങി​യ​ത് 2015ലാ​ണ്. ലോ​ക്പാ​ൽ, റ​ണ്‍ ബേ​ബി റ​ണ്‍ എ​ന്നി​വ​യാ​ണു ന​ര​നുശേ​ഷം മോ​ഹ​ൻ​ലാ​ലി​നെ സോ​ളോ നാ​യ​ക​നാ​ക്കി ജോ​ഷി സം​വി​ധാ​നം ചെ​യ്ത സി​നി​മ​ക​ൾ. ലൈ​ലാ ഓ ​ലൈ​ല​യും ലോ​ക്പാ​ലും പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ റ​ണ്‍ ബേ​ബി റ​ണ്‍ ബോ​ക്സ്ഓ​ഫീ​സി​ൽ വൻവിജയമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.