ബാഹുബലി ടീം 23ന് കേരളത്തിൽ
Friday, April 21, 2017 2:39 AM IST
ക​ട്ട​പ്പ ബാ​ഹു​ബ​ലി​യെ കൊ​ന്ന​തെ​ന്തി​നെ​ന്ന​റി​യാ​ൻ ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം. ബാ​ഹു​ബ​ലി 2 ദ ​ക​ൺ​ക്ലൂ​ഷ​ൻ 28ന് ​പു​റ​ത്തി​റ​ങ്ങും. ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടാം ഭാ​ഗം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ബാ​ഹു​ബ​ലി ടീം ​കേ​ര​ള​ത്തി​ലെ​ത്തും. നാ​യ​ക​നാ​യ പ്ര​ഭാ​സ്, ക​ട്ട​പ്പ​യാ​യി അ​ഭി​ന​യി​ച്ച സ​ത്യ​രാ​ജ്, സം​വി​ധാ​യ​ക​ൻ രാ​ജ​മൗ​ലി, നാ​യി​ക അ​നു​ഷ്ക ഷെ​ട്ടി, നാ​സ​ർ എ​ന്നി​വ​രാ​ണ് പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച കൊ​ച്ചി​യി​ൽ എ​ത്തു​ന്ന​ത്.

പ്ര​ഭാ​സ് എ​ന്ന ന​ട​ന്‍റെ സി​നി​മ​യോ​ടു​ള്ള ആ​ത്മാ​ർ​ഥ​ത​യും സ​മ​ർ​പ്പ​ണ​മ​നോ​ഭാ​വു​മാ​ണ് ബാ​ഹു​ബ​ലി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​മെ​ന്ന് സം​വി​ധാ​യ​ക​ൻ എ​സ്.എ​സ്. രാ​ജ​മൗ​ലി പ​റ​യു​ന്നു. നാ​ലു വ​ർ​ഷ​മാ​ണ് സി​നി​മ​യ്ക്കാ​യി പ്ര​ഭാ​സ് മാ​റ്റി​വ​ച്ച​ത്. 2012ൽ ​പു​റ​ത്തി​റ​ങ്ങി​യ മി​ർ​ച്ചി​യാ​യി​രു​ന്നു പ്ര​ഭാ​സി​ന്‍റെ അ​വ​സാ​ന​ത്തെ ചി​ത്രം. തു​ട​ർ​ന്നി​ങ്ങോ​ട്ട് ബാ​ഹു​ബ​ലി ടീ​മി​നൊ​പ്പ​മാ​യി​രു​ന്നു പ്ര​ഭാ​സ്. എ​ന്നാ​ൽ, രാ​ജ​മൗ​ലി​യു​ടെ സി​നി​മ​യോ​ടു​ള്ള അ​ഭി​നി​വേ​ശ​മാ​ണ് ബാ​ഹു​ബ​ലി​യെ വ​ലി​യ വി​ജ​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്നും താ​ൻ രാ​ജ​മൗ​ലി​യെ പൂ​ർ​ണ​മാ​യും വി​ശ്വ​സി​ച്ച് കൂ​ടെ നി​ൽ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് പ്ര​ഭാ​സ് പ​റ​യു​ന്ന​ത്.

ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ദൃ​ശ്യാ​നു​ഭ​വ​മാ​യി​രി​ക്കും ബാ​ഹു​ബ​ലി ര​ണ്ടി​ൽ പ്രേ​ക്ഷ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്. ബ്ര​ഹ്മാ​ണ്ഡ സെ​റ്റും അ​തി​ശ​യി​പ്പി​ക്കു​ന്ന ആ​ക്‌​ഷ​ൻ രം​ഗ​ങ്ങ​ളും​കൊ​ണ്ട് ആ​രാ​ധ​ക​രെ കൈ​യി​ലെ​ടു​ത്ത സി​നി​മ​യു​ടെ ട്രെ​യി​ല​ർ ന​ൽ​കു​ന്ന സൂ​ച​ന ബാ​ഹു​ബ​ലി 2 ദ ​ക​ൺ​ക്ലൂ​ഷ​ൻ പ്രേ​ക്ഷ​ക​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി​രി​ക്കും എ​ന്നു ത​ന്നെ ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.