കു​ഞ്ചാ​ക്കോ ബോ​ബ​ൻ വീ​ണ്ടും ഐ​എ​എ​സു​കാ​ര​നാ​കു​ന്നു
Tuesday, April 18, 2017 7:30 AM IST
ലോ​ഹി​ത​ദാ​സ് സം​വി​ധാ​നം ചെ​യ്ത ക​സ്തൂ​രി​മാ​ൻ എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം കു​ഞ്ചാ​ക്കോ ബോ​ബ​ൻ ഐ​എ​എ​സ് ഓ​ഫീ​സ​റു​ടെ വേ​ഷ​മ​ണി​യു​ന്നു. അ​നി​ൽ രാ​ധാ​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യു​ന്ന ദി​വാ​ൻ​ജി​മൂ​ല ഗ്രാൻപ്രീ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് സാ​ജ​ൻ ജോ​സ​ഫ് ഐ​എ​എ​സ് എ​ന്ന ക​ഥാ​പാ​ത്ര​മാ​യി കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ത്തു​ന്ന​ത്. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജു​വ​ഴി അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ആ​രാ​ധ​ക​രു​മാ​യി ഈ ​സ​ന്തോ​ഷ​വാ​ർ​ത്ത പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ക​സ്തൂ​രി​മാ​നി​ലും അ​ദേ​ഹം സാ​ജ​ൻ ജോ​സ​ഫ് ആ​ലു​ക്ക എ​ന്ന വേ​ഷ​ത്തി​ലാ​ണ് എ​ത്തി​യി​രു​ന്ന​ത്. അ​നി​ൽ രാ​ധാ​കൃ​ഷ്ണ​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. നൈ​ല ഉ​ഷ, കേ​ത​കി നാ​രാ​യ​ണ​ൻ, നെ​ടു​മു​ടി വേ​ണു, ജോ​യ് മാ​ത്യു എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റു പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.