രാ​ജീ​വ് ര​വി തെ​ലു​ങ്കി​ൽ
Saturday, April 15, 2017 5:52 AM IST
അ​ന്ന​യും റ​സൂ​ലും, ഞാ​ൻ സ്റ്റീ​വ് ലോ​പ്പ​സും, ക​മ്മ​ട്ടി​പ്പാ​ട​വു​മൊ​ക്കെ സം​വി​ധാ​നം ചെ​യ്ത മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​സം​വി​ധാ​യ​ക​ൻ രാ​ജീ​വ് ര​വി​യു​ടെ കാ​മ​റ​യ്ക്കു മു​ന്നി​ലേ​ക്ക് തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം അ​ല്ലു അ​ർ​ജു​ൻ എത്തുന്നു. തെ​ലു​ങ്കി​ലെ പ്ര​മു​ഖ തി​ര​ക്ക​ഥാ​കൃ​ത്ത് വാ​ക്ക​ന്തം വം​ശി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണു രാ​ജീ​വ് ര​വി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.

രാ​മ​ല​ക്ഷ്മി സി​നി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നാ​ഗേ​ന്ദ്ര​ബാ​ബു​ നി​ർ​മി​ക്കു​ന്ന സി​നി​മ ആ​ക്‌ഷ​നു പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്നാ​ണു സൂ​ച​ന. ഇ​ര​ട്ട സം​ഗീ​ത​സം​വി​ധാ​യ​ക​രാ​യ വി​ശാ​ൽ-​ശേ​ഖ​റാ​ണ് സം​ഗീ​ത​സം​വി​ധാ​നം. അ​ല്ലു​വി​ന്‍റെ 34-ാം പി​റ​ന്നാ​ൾ ദി​ന​മാ​യി​രു​ന്ന ഇ​ക്ക​ഴി​ഞ്ഞ എ​ട്ടി​നാ​ണു പു​തി​യ പ്രോ​ജ​ക്ടി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്തുവി​ട്ട​ത്.

സം​വി​ധാ​യ​ക​ൻ എ​ന്ന​തി​നു പു​റ​മെ ബോ​ളി​വു​ഡി​ൽ തി​ര​ക്കു​ള്ള ഛായാ​ഗ്രാ​ഹ​ക​ൻ കൂ​ടി​യാ​ണു രാ​ജീ​വ് ര​വി. എ​ന്നാ​ൽ ഒ​രു തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.