സിനിമയ്ക്കായി യഥാർഥ യുദ്ധടാങ്ക് ഓടിച്ച് മോഹൻലാൽ
Wednesday, March 29, 2017 5:17 AM IST
മേ​ജ​ർ ര​വി സം​വി​ധാ​നം ചെ​യ്യു​ന്ന 1971 ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സ് എ​ന്ന സി​നി​മ​യി​ൽ യ​ഥാ​ർ​ഥ യു​ദ്ധ​ടാ​ങ്ക് ഓ​ടി​ച്ചു മോ​ഹ​ൻ​ലാ​ൽ ച​രി​ത്രം കു​റി​ച്ചി​രി​ക്കു​ന്നു. അ​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് മോ​ഹ​ൻ​ലാ​ലി​പ്പോ​ൾ.​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പൂ​ർ​ണ​ത​യ്ക്കു​വേ​ണ്ടി എ​ന്തു സാ​ഹ​സ​വും ചെ​യ്യാ​ൻ മ​ടി​ക്കാ​ത്ത​യാ​ളാ​ണ് മോ​ഹ​ൻ​ലാ​ൽ. ഇ​ത് അ​ദ്ദേ​ഹം നി​ര​വ​ധി ത​വ​ണ തെ​ളി​യി​ച്ച​തു​മാ​ണ്. ഇ​പ്പാേ​ൾ ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സ് എ​ന്ന സി​നി​മ​യി​ൽ യ​ഥാ​ർ​ഥ യു​ദ്ധ​ടാ​ങ്ക് ഓ​ടി​ച്ചാ​ണ് മോ​ഹ​ൻ​ലാ​ൽ ച​രി​ത്രം കു​റി​ച്ച​ത്. മ​ല​യാ​ള സി​നി​മ​യി​ൽ​ത്ത​ന്നെ ഇ​താ​ദ്യ​മാ​യാ​ണ് യ​ഥാ​ർ​ഥ യു​ദ്ധ ടാ​ങ്ക് ഒ​രു ന​ട​ൻ ഓ​ടി​ക്കു​ന്ന​ത്.

സി​നി​മ​യി​ൽ യു​ദ്ധ ടാ​ങ്ക് ഓ​ടി​ച്ച​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ. അ​തേ​ക്കു​റി​ച്ച് താ​രം ത​ന്നെ പ​റ​യു​ന്ന​തി​ങ്ങ​നെ​യാ​ണ്, ന​മ്മു​ടെ പ്രേ​ക്ഷ​ക​ർ സി​നി​മ​യി​ൽ ടാ​ങ്ക് ഉ​പ​യോ​ഗി​ച്ചു​ള്ള യു​ദ്ധ​രം​ഗ​ങ്ങ​ൾ അ​ധി​കം ക​ണ്ടി​ട്ടി​ല്ല. എ​ന്നാ​ൽ ഈ ​സി​നി​മ​യി​ൽ അ​ത്ത​രം രം​ഗ​ങ്ങ​ളാ​ണ് പ്രേ​ക്ഷ​ക​ർ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ടാ​ങ്ക് ഉ​പ​യോ​ഗി​ച്ചു​ള്ള യു​ദ്ധ​രം​ഗ​ങ്ങ​ളാ​ണ് 1971 ബി​യോ​ണ്ട് ബോ​ഡേ​ഴ്സി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന സ​വി​ശേ​ഷ​ത.

പ​രം​വീർ ച​ക്ര നേ​ടി​യ ഹോ​ഷി​യാ​ർ സി​ങ്, അ​രു​ണ്‍ ഖെ​ത്ര​പാ​ൽ എ​ന്നി​വ​രു​ടെ ഏ​റെ വൈ​കാ​രി​ക​മാ​യ സൈ​നി​ക ജീ​വി​ത​ക​ഥ​യാ​ണ് ഈ ​സി​നി​മ പ​റ​യു​ന്ന​ത്. സി​നി​മ​യ്ക്കു​വേ​ണ്ടി പ​ല​ത​ര​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ക​യും എ​യ​ർ​ക്രാ​ഫ്റ്റ് പ​റ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും യു​ദ്ധ ടാ​ങ്ക് ഓ​ടി​ച്ച​ത് അ​വി​സ്മ​ര​ണീ​യ​മാ​യി തോ​ന്നു​ന്നു. മ​ല​യാ​ളം സി​നി​മാ ച​രി​ത്ര​ത്തി​ൽ മ​റ്റൊ​രു ന​ട​നും യു​ദ്ധ ടാ​ങ്ക് ഓ​ടി​ച്ചി​ട്ടു​ണ്ടാ​കി​ല്ല എ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്. ന​മ്മ​ൾ ചെ​യ്യാ​ത്ത ഒ​രു കാ​ര്യം ആ​ദ്യ​മാ​യി ചെ​യ്യു​ന്പോ​ൾ ഉ​ള്ള ത്രി​ൽ പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കാ​ത്ത​താ​ണ്- ചെ​റി​യ പു​ഞ്ചി​രി​യോ​ടെ മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

ഒ​രി​ക്ക​ൽ​ക്കൂ​ടി മ​ഹാ​ദേ​വ​ൻ എ​ന്ന പ​ട്ടാ​ള ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ൽ എ​ത്തു​ന്ന മോ​ഹ​ൻ​ലാ​ൽ ഈ ​ചി​ത്ര​ത്തി​ൽ ഇ​ര​ട്ട​വേ​ഷ​ത്തി​ലാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. കേ​ണ​ൽ മ​ഹാ​ദേ​വ​ൻ, 1971ലെ ​ഇ​ന്തോ-​പാ​ക് യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​ച്ഛ​ൻ മേ​ജ​ർ സ​ഹ​ദേ​വ​ൻ എ​ന്നീ വേ​ഷ​ങ്ങ​ളി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ത്ത​രേ​ന്ത്യ​യി​ലും, ജോ​ർ​ജി​യ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലു​മാ​യാ​ണ് ഈ ​ചി​ത്രം ഷൂ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സ​മാ​ധാ​ന​സേ​ന​യു​ടെ ഭാ​ഗ​മാ​യി കേ​ണ​ൽ മ​ഹാ​ദേ​വ​ൻ ജോ​ർ​ജി​യ​യി​ൽ എ​ത്തു​ന്ന രം​ഗ​ങ്ങ​ളാ​ണ് അ​വി​ടെ ചി​ത്രീ​ക​രി​ച്ച​ത്. ചി​ത്രം വി​ഷു റി​ലീ​സാ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.