ദു​ൽ​ഖ​റി​ന്‍റെ സോ​ളോ​യു​ടെ റി​ലീ​സ് മാ​റ്റി
Friday, March 24, 2017 2:49 AM IST
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന സോ​ളോ​യു​ടെ റി​ലീ​സിം​ഗ് മാ​റ്റി​വ​ച്ചു. ബി​ജോ​യ് ന​ന്പ്യാ​രാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത.് മേ​യ് 11നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ചി​ത്രം ജൂ​ണ്‍ 23ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ തി​ര​ക്കു​ക​ൾ മൂ​ലം ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് മാ​റ്റി​വെ​ച്ച​താ​യാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഷെ​ഡ്യൂ​ളി​ന്‍റെ തി​ര​ക്കി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

അ​ഞ്ച് ക​ഥ​ക​ൾ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ അ​ഞ്ചു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ദു​ൽ​ഖ​ർ ത​ന്നെ​യാ​ണ്. ആ​ൻ അ​ഗ​സ്റ്റി​ൻ, ആ​ര​തി വെ​ങ്കി​ടേ​ഷ്, ക​ന്ന​ട ന​ടി ശ്രു​തി ഹ​രി​ഹ​ര​ൻ, മ​റാ​ത്തി ന​ടി ത​മ​ൻ​ക​ർ,ആ​ശാ ജ​യ്റാം എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. ബി​ജോ​യ് ത​ന്നെ​യാ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​തും.

മ​നോ​ജ് കെ. ​ജ​യ​ൻ, ബം​ഗാ​ളി സി​നി​മ നി​ർ​മാ​താ​വ് കൗ​ശി​ഖ് മു​ഖ​ർ​ജി, ബോ​ളി​വു​ഡ് ന​ട​ൻ പ്ര​കാ​ശ് ബെ​ൽ​വാ​ഡി, തൈ​ക്കു​ടം ബ്രി​ഡ്ജി​ലെ ഗോ​വി​ന്ദ് മേ​നോ​ൻ, ഗാ​യ​ക​ൻ സി​ദ്ധാ​ർ​ഥ് മേ​നോ​ൻ, അ​ൻ​സ​ണ്‍ പോ​ൾ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.