ക​ള​ക്ഷ​ൻ റി​പ്പോ​ർ​ട്ടു​ക​ൾ വ്യാ​ജം: സൂ​പ്പ​ർ​താ​ര​ങ്ങ​ൾ​ക്കെ​തി​രേ വി​ത​രണക്കാർ
Friday, February 24, 2017 3:49 AM IST
ത​മി​ഴ് സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ സൂ​ര്യ​യ്ക്കും വി​ജ​യ് ക്കു​മെ​തി​രേ വി​ത​ര​ണ​ക്കാ​രു​ടെ സം​ഘ​ട​ന. താ​ര​മൂ​ല്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി തീ​യ​റ്റ​റു​ക​ളി​ൽ നി​ന്നു​മു​ള്ള യ​ഥാ​ർ​ഥ ക​ണ​ക്കു​ക​ള​ല്ല ഇ​വ​ർ പു​റ​ത്തു​വി​ടു​ന്ന​തെ​ന്നാ​ണ് വി​ത​ര​ണ​ക്കാ​രു​ടെ ആ​രോ​പ​ണം. ഇ​രു​വ​രു​ടെ​യും അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ ചി​ത്ര​ങ്ങ​ൾ ബോ​ക്സ് ഓ​ഫീ​സി​ൽ പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്നും ഈ ​ചി​ത്ര​ങ്ങ​ൾ നൂ​റു​കോ​ടി ക​ട​ന്നെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ത​ങ്ങ​ൾ​ക്ക് ന​ഷ്ടം മാ​ത്ര​മേ സം​ഭ​വി​ക്കു​ന്നു​ള്ളൂ എ​ന്നും വി​ത​ര​ണ​ക്കാ​ർ പ​റ​യു​ന്നു. ഇ​രു​വ​ർ​ക്കും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​ൻ ത​മി​ഴ് ഫി​ലിം ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ച​താ​യും വാ​ർ​ത്ത​ക​ളു​ണ്ട്.

വി​ജ​യ് നാ​യ​ക​നാ​യ പു​ലി, ഭൈ​ര​വ, സൂ​ര്യ​യു​ടെ 24, സി​ങ്കം 3 എ​ന്നീ ചി​ത്ര​ങ്ങ​ൾ ബോ​ക്സ് ഓ​ഫീ​സി​ൽ പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്നും, എ​ന്നാ​ൽ ചി​ത്ര​ങ്ങ​ൾ വ​ൻ​വി​ജ​യ​മാ​ണെ​ന്നും നൂ​റു​കോ​ടി ക​ള​ക്ഷ​ൻ നേ​ടി​യെ​ന്നും പ്ര​ച​രി​പ്പി​ക്കു​ന്ന നി​ർ​മാ​താ​ക്ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ക​ള്ള​ക്ക​ണ​ക്കു​ക​ളാ​ണ് പു​റ​ത്തു​വി​ടു​ന്ന​തെ​ന്നും വി​ത​ര​ണ​ക്കാ​ർ ആ​രോ​പി​ച്ചു. ഇ​രു​താ​ര​ങ്ങ​ളു​ടെ​യും ഇ​നി​യു​ള്ള ചി​ത്ര​ങ്ങ​ളു​ടെ റി​ലീ​സു​ക​ൾ ത​ട​യു​മെ​ന്നും, അ​ല്ലെ​ങ്കി​ൽ മി​നി​മം ഗാ​ര​ന്‍റി പ​ണ​മാ​യി ന​ല്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.