ച​ന്ദ്ര​നി​ൽ ചെ​ടി​ ന​ടാ​ൻ ചൈ​ന
Monday, April 16, 2018 7:35 PM IST
ചൊ​വ്വാ ഗ്ര​ഹ​ത്തി​ൽ പെ​ട്ടു​പോ​യ ഒ​രു ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​ന്‍റെ ക​ഥ പ​റ​ഞ്ഞ ഹോ​ളി​വു​ഡ് സി​നി​മ​യാ​യി​രു​ന്നു ദി ​മാ​ർ​ഷ്യ​ൻ. ത​ന്‍റെ പേ​ട​ക​ത്തി​നു​ള്ളി​ലെ ഭ​ക്ഷ​ണം തീ​രാ​റാ​യ​പ്പോ​ൾ മി​ച്ച​മു​ണ്ടാ​യി​രു​ന്ന ഉ​രു​ള​ക്കി​ഴ​ങ്ങു​ക​ൾ മു​ള​പ്പി​ച്ച് കൂ​ടു​ത​ൽ ഭ​ക്ഷ​ണ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന നാ​യ​ക​നെ ന​മു​ക്ക് ഈ ​സി​നി​മ​യി​ൽ​കാ​ണാം.

ഇ​തി​ൽ​നി​ന്ന് പ്രേ​ര​ണ ഉ​ൾ​ക്കൊ​ണ്ടാ​ണെ​ന്നു തോ​ന്നു​ന്നു ചൈ​ന ത​ങ്ങ​ളു​ടെ അ​ടു​ത്ത ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ൽ കു​റ​ച്ച് ഉ​രു​ള​ക്കി​ഴ​ങ്ങ് വി​ത്തു​ക​ൾ ച​ന്ദ്ര​നി​ൽ എ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ചാ​ങ് ഇ-4 ​എ​ന്ന ചൈ​ന​യു​ടെ ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ലാ​ണ് ഉ​രു​ള​ക്കി​ഴ​ങ്ങ് വി​ത്തു​ക​ൾ ച​ന്ദ്ര​നി​ൽ എ​ത്തി​ക്കു​ക. ഉ​രു​ള​ക്കി​ഴ​ങ്ങ് വി​ത്തു​ക​ൾ​ക്ക് പു​റ​മെ ചി​ല പൂ​ച്ചെ​ടി​ക​ളു​ടെ വി​ത്തു​ക​ളും പ​ട്ടു​നൂ​ൽ പു​ഴു​വി​ന്‍റെ മു​ട്ട​യും ച​ന്ദ്ര​നി​ലേ​ക്ക് അ​യ​യ്ക്കും. ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ​വ​ച്ച് ജൈ​വ​പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താ​നാ​ണ് ചൈ​ന​യു​ടെ പ​ദ്ധ​തി.

അ​ലു​മി​നി​യം ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന ചെ​റി​യ കൂ​ടാ​ര​ത്തി​നു​ള്ളി​ൽ കൃ​ത്രി​മ​മാ​യി ജൈ​വ​മ​ണ്ഡ​ലം സൃ​ഷ്ടി​ച്ച് അ​വി​ടെ വി​ത്തു​ക​ൾ മു​ള​പ്പി​ച്ചെ​ടു​ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് ചൈ​നീ​സ് ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി അ​റി​യി​ച്ചു. ചെ​ടി​ക​ളു​ടെ വ​ള​ർ​ച്ച നി​രീ​ക്ഷി​ച്ച് അ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഭൂ​മി​യി​ലേ​ക്ക് അ​യ​യ്ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും കൂ​ടാ​ര​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രി​ക്കും. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​നു​ള്ളി​ൽ ഇ​പ്പോ​ൾ​ത്ത​ന്നെ ചെ​ടി​ക​ൾ വ​ള​ർ​ത്തു​ന്നു​ണ്ട്. ചൈ​ന​യു​ടെ പ​ദ്ധ​തി​ക​ൾ വി​ജ​യി​ച്ചാ​ൽ നി​ല​യ​ത്തി​ന് പു​റ​ത്ത് ബ​ഹി​രാ​കാ​ശ​ത്ത് ചെ​ടി​ക​ൾ മു​ള​പ്പി​ക്കു​ന്ന ആ​ദ്യ രാ​ജ്യം എ​ന്ന ബ​ഹു​മ​തി ചൈ​ന​യ്ക്ക് സ്വ​ന്ത​മാ​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.