150 കോടിയിൽ ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡചിത്രം എത്തുന്നു
Wednesday, August 23, 2017 12:29 AM IST
ചിരഞ്ജീവിയെ നായകനായി 150 കോ​ടി ബ​ജ​റ്റി​ൽ ചിത്രം ഒ​രു​ങ്ങു​ന്നു. രാം​ച​ര​ണ്‍ തേ​ജ നി​ർ​മാ​താ​വാ​കു​ന്ന സി​നി​മ ത​നി ഒ​രു​വ​ന്‍റെ തെ​ലു​ങ്ക് റീ​മേ​ക്കാ​യ ധ്രു​വ സം​വി​ധാ​നം ചെ​യ്ത സു​രേ​ന്ദ​ർ റെ​ഡ്ഡി​യാ​ണു സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ബാ​ഹു​ബ​ലി സം​വി​ധാ​യ​ക​ൻ എ​സ്.എ​സ്. രാ​ജ​മൗ​ലിയാണു ചി​ര​ഞ്ജീ​വി​യു​ടെ പി​റ​ന്നാ​ളാ​ഘോ​ഷ ച​ട​ങ്ങി​ൽ "സേ​യ് റാ ​ന​ര​സിം​ഹ​റെ​ഡ്ഡി​'യു​ടെ മോ​ഷ​ൻ പോ​സ്റ്റ​റും കാ​സ്റ്റ് ആ​ൻ​ഡ് ക്രൂ ​ടീ​സ​റും പു​റ​ത്തു​വി​ട്ട​ത്.

ചി​ത്ര​ത്തി​ലൂ​ടെ അ​മി​താ​ഭ് ബ​ച്ച​ൻ തെ​ലു​ങ്ക് സി​നി​മയി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​ന്നുവെ​ന്ന പ്ര​ത്യേ​ക​ത​യുമുണ്ട്. വി​ജ​യ് സേ​തു​പ​തി, ക​ന്ന​ഡ സൂ​പ്പ​ർ​താ​രം കി​ച്ച സു​ദീ​പ്, തെ​ലു​ങ്ക് താ​രം ജ​ഗ​പ​തി ബാ​ബു എ​ന്നി​വ​രും ഈ ​സി​നിമയിലു​ണ്ട്. ന​യ​ൻതാ​ര​യാ​ണു നാ​യി​ക.

ഇ​ന്ത്യ​യി​ലെ ആ​ദ്യ സ്വാ​ത​ന്ത്യ​സ​മ​ര പോ​രാ​ളി​യു​ടെ ക​ഥ എ​ന്ന ടാ​ഗ് ലൈ​നി​ലാ​ണു സി​നി​മ പുറത്തിറ ങ്ങുക. റാ​യ​ല​സീ​മ​യി​ലെ സ്വാ​ത​ന്ത്ര്യസ​മ​ര നാ​യ​ക​ൻ ഉ​യ്യ​ൽ​വാ​ഡ ന​ര​സിം​ഹ റെ​ഡ്ഡി​യു​ടെ ജീ​വ​ച​രി​ത്ര ക​ഥ കൂ​ടി​യാ​ണു സേ​യ് റാ ​ന​ര​സിം​ഹ​റെ​ഡ്ഡി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.