അ​ങ്ക​മാ​ലി ഡ​യ​റീ​സി​നു ശേ​ഷം ലി​ജോ ജോ​സ് പെല്ലി​ശേ​രി​യു​ടെ പു​തി​യ ചി​ത്രം
Sunday, August 6, 2017 2:50 AM IST
സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം അ​ങ്ക​മാ​ലി ഡ​യ​റീ​സി​നു ശേ​ഷം ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. വി​നാ​യ​ക​ൻ, ചെ​ന്പ​ൻ വി​നോ​ദ്, ദി​ലീ​ഷ് പോ​ത്ത​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. കൊ​ച്ചി​യി​ലാ​ണ് ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. അതേസമയം, ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പി.​എ​ഫ്. മാ​ത്യൂ​സാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ഷൈ​ജു ഖാലിദാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. മു​ൻ​പ് മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ലി​ജോ ജോ​സ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. പ​ക്ഷെ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ത് മാ​റ്റിവ​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.