താരങ്ങൾ ചാനലുകൾ ബഹിഷ്കരിക്കുന്നു: ഇതിലും വലിയ സന്തോഷമില്ലെന്ന് ശാരദക്കുട്ടി
Friday, July 28, 2017 4:47 AM IST
ഓണത്തിന് താരങ്ങൾ ചാനലുകൾ ബഹിഷ്കരിക്കുന്നുവെന്ന വാർത്തയെ കൈയടിച്ച് സ്വീകരിച്ച് നിരൂപകയും പരിഭാഷകയുമായ എസ്.ശാരദക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടി തന്‍റെ പ്രതികരണം അറിയിച്ചത്. ദിലീപിനെതിരായി ചാനലുകൾ മത്സരിച്ച് വാർത്തകൾ നല്കുന്നുവെന്ന് ആരോപിച്ച് താരങ്ങൾ ഓണത്തിന് പരിപാടികൾ ബഹിഷ്കരിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. വർഷങ്ങളായി മലയാളികൾ കേൾക്കാൻ ആഗ്രഹിച്ചത് ഇതാണെന്നും ഇതിലും സന്തോഷം തരുന്ന ഒരു തീരുമാനവും മലയാളി താരങ്ങൾ സ്വീകരിക്കാനില്ലെന്നുമാണ് ശാരദക്കുട്ടി പോസ്റ്റ് ചെയ്തത്.

യാതൊരു സാമൂഹ്യ ഉത്തരവാദിത്തവും പാലിക്കാത്ത നിങ്ങൾ, ഓണവും വിഷുവും ക്രിസ്മസും പെരുന്നാളും ആനയിച്ചു കൊണ്ടുള്ള ആ വരവ് ആലോചിക്കുമ്പോൾ ആ ദിവസങ്ങളിൽ ടിവി ഓൺ ചെയ്യാൻ പോലും ഭയമായിരുന്നുവെന്നും നിങ്ങളെ ഞങ്ങൾ ആസ്വദിക്കുകയായിരുന്നില്ല, അടിച്ചേല്പിക്കപ്പെടുകയായിരുന്നുവെന്നും ശാരദക്കുട്ടി പറയുന്നു. കുറച്ചുനാളത്തേക്കെങ്കിലും മലയാളികളുടെ കൺവെട്ടത്തുനിന്ന് മാറിനിൽക്കാനും ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു.

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെതിരേ ആരോപണങ്ങൾ ഉയർന്ന സമയത്തുതന്നെ ചാനലുകളോടുള്ള താരങ്ങളുടെ അസഹിഷ്ണുത വ്യക്തമായിരുന്നു. അമ്മയുടെ യോഗത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിനിടെ നടന്ന സംഭവങ്ങൾ ഇത് തെളിവായിരുന്നു. ദിലീപിന്‍റെ അറസ്റ്റിന് ശേഷം കേസിന് എല്ലാ മാധ്യമങ്ങളും കൂടുതൽ പ്രാധാന്യം നല്കിയതോടെയാണ് ബഹിഷ്കരണത്തിലേക്ക് താരങ്ങൾ നീങ്ങുന്നത്.

കേസുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിലൊന്നും പ്രമുഖ താരങ്ങൾ പങ്കെടുക്കുന്നില്ല. ഓണത്തിന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ പ്രചാരണത്തിനും ചാനലുകളിൽ പോകേണ്ടെന്നും താരങ്ങൾ തീരുമാനിച്ചതായാണ് വിവരം.


ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.