അൻവർ റഷീദ്- ഫഹദ് ചിത്രം ട്രാൻസ്
Thursday, June 29, 2017 5:28 AM IST
ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന വമ്പൻ ചിത്രത്തിന് ട്രാൻസ് എന്ന് പേരിട്ടു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും സംവിധായകൻ പുറത്തിറങ്ങി.

ഫഹദിനൊപ്പം സൗബിൻ, വിനായകൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, അൽഫോൻസ് പുത്രൻ എന്നിവരും ട്രാൻസിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കും. വിന്‍സെന്‍റ് വടക്കന്‍റേതാണ് തിരക്കഥ. അമല്‍ നീരദാണ് ഛായാഗ്രാഹകന്‍. ജാക്സൺ വിജയൻ സംഗീതം പകരുന്നു. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. അന്‍വര്‍ റഷീദ് എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രം 2018 ഏപ്രില്‍ 28 ന് പുറത്തിറങ്ങും.

2012ൽ ദുൽ‌ഖർ നായകനായ ഉസ്താദ് ഹോട്ടലാണ് അൻവറിന്‍റെ സംവിധാനത്തിൽ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ മുഴുനീള ചിത്രം. തുടർന്ന് നിർമാതാവിന്‍റെ വേഷമണിഞ്ഞ അൻവർ ബാംഗളൂർ ഡേയ്സ്, പ്രേമം തുടങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.