മോഹൻലാലിന്‍റെ ഒ​ടി​യ​ൻ ചിത്രീകരണത്തിന്
Thursday, June 15, 2017 3:12 AM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​ൻ അ​ടു​ത്ത മാ​സം ചി​ത്രീ​ക​ര​ണം തു​ട​ങ്ങും. മ​ഞ്ജു​വാ​ര്യ​ർ നാ​യി​ക​യാ​യെ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​തു ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വാ​യ തി​ര​ക്ക​ഥാ​കൃ​ത്ത് കെ. ഹ​രി​കൃ​ഷ്ണ​നാ​ണ്. ക​രു​ത്തു​റ്റ പ്ര​തി​നാ​യ​ക​നാ​യി പ്ര​കാ​ശ് രാ​ജുമെ​ത്തും.

പു​ലി​മു​രു​ക​നി​ലെ ത്ര​സി​പ്പി​ക്കു​ന്ന രം​ഗ​ങ്ങ​ളൊ​രു​ക്കി​യ പീ​റ്റ​ർ ഹെ​യി​ൻ ആ​ക‌്ഷ‌​ൻ ഡ​യ​റ​ക്ട​റാ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​ഡ​ക‌്ഷ​ൻ ഡി​സൈ​ന​ർ സാ​ബു സി​റി​ലാ​ണ്. ഇ​ന്ത്യ​ൻ സി​നി​മ ഇ​ന്നേ​വ​രെ കാ​ണാ​ത്ത വി​ഷ്വ​ൽ ഇ​ഫ​ക്ടു​ക​ളു​ടെ അ​ന​ന്യാ​നു​ഭ​വ​മാ​കും "ഒ​ടി​യ​ൻ’​ സ​മ്മാ​നി​ക്കു​ക​യെ​ന്നാ​ണ് അ​ണി​യ​റപ്ര​വ​ർ​ത്ത​ക​രു​ടെ വാ​ഗ്ദാ​നം.

വിഎ​ഫ്എ​ക്സി​നു​വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക ചെ​ല​വി​ടു​ന്ന ചി​ത്ര​വു​മാ​കും ഇ​ത്. വി​ദേ​ശ​സാ​ങ്കേ​തി​ക​വി​ദഗ്ധരാണു വിഎ​ഫ്എ​ക്സ് രം​ഗ​ങ്ങ​ളൊ​രു​ക്കു​ക. മി​ത്തും പ്ര​ണ​യ​വും പ്ര​തി​കാ​ര​വും ഇ​ഴ​ചേ​രു​ന്ന "ഒ​ടി​യ​ൻ’ ഒ​രു പാ​ല​ക്കാ​ട​ൻ ഗ്രാ​മ​ത്തി​ന്‍റെ അ​ര​നൂ​റ്റാ​ണ്ടു​കാ​ല​ത്തെ ക​ഥ​യാ​ണു പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.