മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ദ്യ പ്ര​തി​ഫ​ലം 2,000 രൂ​പ; പ്ര​ണ​വി​ന്‍റെ​യോ..?
Sunday, May 28, 2017 4:10 AM IST
ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഒ​ന്നാ​ണ് പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ജി​ത്തു ജോ​സ​ഫ് ചി​ത്രം. എ​ന്നാ​ൽ ചി​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​ണ​വി​ന്‍റെ പ്ര​തി​ഫ​ലം എ​ത്ര​യെ​ന്ന് അ​റി​ഞ്ഞാ​ൽ എ​ല്ലാ​വ​രും ഒ​ന്നു ഞെ​ട്ടും. വെ​റും ഒ​രു രൂ​പ​യാ​ണ് അ​ദേ​ഹം പ്ര​തി​ഫ​ല​മാ​യി കൈ​പ്പ​റ്റു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ ത​ന്‍റെ ആ​ദ്യ ചി​ത്ര​ത്തി​നു​ള്ള പ്ര​തി​ഫ​ല​മാ​യി കൈ​പ്പ​റ്റി​യ​ത് 2,000 രൂ​പ​യാ​യി​രു​ന്നു. തു​ക അ​ദ്ദേ​ഹം ഒ​രു അ​നാ​ഥാ​ല​യ​ത്തി​നു നല്കുകയായിരുന്നു.

ല​ഭി​ച്ചി​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ പൂ​ർ​ണ​മാ​യും അ​ഭി​ന​യ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് പ്ര​ണ​വി​ന്‍റെ തീ​രു​മാ​നം. സ​സ്പെ​ൻ​സ് ത്രി​ല്ല​റി​ലൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​നാ​യി അ​ദ്ദേ​ഹം പാ​ർ​ക്കൗ​ർ എ​ന്ന ആ​യോ​ധ​ന ക​ല​യും പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്. ചി​ത്ര​ത്തി​ലേ​ക്കു​ള്ള മ​റ്റ് താ​ര​ങ്ങ​ളെ ഇ​തു​വ​രെ​യും തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നു വേ​ണ്ടി ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.