തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും: ഫഹദിന്‍റെ നായിക നി​മി​ഷ
Wednesday, May 24, 2017 4:46 AM IST
മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രത്തി​നുശേ​ഷം ദി​ലീ​ഷ് പോ​ത്ത​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന സി​നി​മ​യി​ൽ നി​മി​ഷ സ​ജ​യ​ൻ നാ​യി​കയാ​യെ​ത്തു​ന്നു. ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റി​ലൂ​ടെ​യാ​ണു സം​വി​ധാ​യ​ക​ൻ നാ​യി​ക​യെ പ​രി​ച​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ ഫ​ഹ​ദി​ന്‍റെ നാ​യ​ക ക​ഥാ​പാ​ത്രം ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നാ​ണ്. അ​യാ​ളു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​വു​ന്ന ഒ​രു പ്ര​ധാ​ന സം​ഭ​വ​ത്തെ ചു​റ്റി​പ്പ​റ്റി​യാ​ണു സി​നി​മ. രാ​ജീ​വ് ര​വി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന സി​നി​മ​യെ​ന്ന പ്ര​ത്യേ​ക​ത​യും ചിത്രത്തിനുണ്ട്.

മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രത്തി​നുശേ​ഷം ഫ​ഹ​ദ് വീ​ണ്ടും നാ​യ​ക ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന ചി​ത്ര​വു​മാ​ണി​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ സ​ജീ​വ് പാ​ഴൂ​രാ​ണു തി​ര​ക്ക​ഥ. ശ്യാം ​പു​ഷ്ക​ര​നാണു ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ. സ​ന്ദീ​പ് സേ​ന​ൻ, അ​നീ​ഷ് എം.​ തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ർ​വശി തീ​യറ്റേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​നു ബി​ജി​ബാ​ലാ​ണു സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. കി​ര​ണ്‍ ദാ​സ് എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം അടുത്ത മാസം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.