ടോ​വി​നോയുടെ പുതിയ ചിത്രം മാ​യാ​ന​ദി
Wednesday, May 24, 2017 4:19 AM IST
ആ​ഷി​ക് അ​ബു​വി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​നു മാ​യാ​ന​ദി എ​ന്നു പേ​രി​ട്ടു. അ​മ​ൽ നീ​ര​ദി​ന്‍റെ ക​ഥ​യ്ക്ക് ശ്യാം ​പു​ഷ്ക​ര​നും ദി​ലീ​ഷ് നാ​യ​രും ചേ​ർ​ന്ന് തി​ര​ക്ക​ഥ ഒ​രു​ക്കും. അ​ൽ​ത്താ​ഫ് സ​ലിം ചി​ത്രം "ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ൽ ഒ​രി​ട​വേ​ള’​യി​ൽ നി​വി​ൻ​പോ​ളി​യു​ടെ നാ​യി​ക​യാ​വു​ന്ന ഐ​ശ്വ​ര്യ ല​ക്ഷ്മി​യാ​ണ് "മാ​യാ​ന​ദി’​യി​ലെ​യും നാ​യി​ക.

അ​മ​ൽ നീ​ര​ദ് പ്രൊ​ഡ​‌ക‌് ഷ​ൻ​സും ആ​ഷി​ക് അ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​പി​എം ഡ്രീം​മി​ൽ സി​നി​മാ​സും ചേ​ർ​ന്നാ​ണു നി​ർ​മാ​ണം. സോ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ, ഡാ ​ത​ടി​യാ, ഇ​ടു​ക്കി ഗോ​ൾ​ഡ് എ​ന്നീ സി​നി​മ​ക​ൾ​ക്കുശേ​ഷം ശ്യാ​മും ദി​ലീ​ഷും ഒ​രു​മി​ച്ചു ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന ആ​ഷി​ക് അ​ബു ചി​ത്രം കൂ​ടി​യാ​ണ് ഇ​ത്.

ആ​ഷി​ക് അ​ബു​ ടീ​മി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ജ​യേ​ഷ് മോ​ഹ​നാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. റെ​ക്സ് വി​ജ​യ​ൻ സം​ഗീ​ത സം​വി​ധാ​ന​വും സൈ​ജു ശ്രീ​ധ​ര​ൻ എ​ഡി​റ്റിം​ഗും സ​മീ​റ സ​നീ​ഷ് വ​സ്ത്രാ​ല​ങ്കാ​ര​വും നി​ർ​വ​ഹി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.