ഒടിയനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയും
Friday, May 5, 2017 4:05 AM IST
ഒരിടവേളയ്ക്കു ശേഷം ബിഗ് എംസ് വീണ്ടും ഒന്നിക്കുന്നു. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ​ഒ​ടി​യ​ൻ എ​ന്ന സി​നി​മ​യി​ലാ​ണ് മാന്ത്രികനായി മമ്മൂട്ടിയുമെത്തുന്നത്. അ​തി​ഥി​വേ​ഷ​മാ​ണെ​ങ്കി​ലും ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും ഇ​ത്. ന​ര​സിം​ഹ​ത്തി​ൽ മ​മ്മൂ​ട്ടി സൃ​ഷ്ടി​ച്ച ഒ​രു ഇം​പാ​ക്ട് ഒ​ടി​യ​നി​ലും സൃ​ഷ്ടി​ക്കാ​നാ​വു​മെ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ ഹ​രി​കൃ​ഷ്ണ​നാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന​ത്. ഒ​ടി​വി​ദ്യ​യും ദു​ർ​മ​ന്ത്ര​വാ​ദ​വു​മെ​ല്ലാം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന സി​നി​മ മ​ല​യാ​ള​ത്തി​ലെ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ചെ​ല​വേ​റി​യ ചി​ത്ര​മാ​യി​രി​ക്കും. മ​ഞ്ജു വാ​ര്യ​ർ നാ​യി​ക​യാ​കു​ന്ന സി​നി​മ​യു​ടെ ആ​ക്‌ഷ​ൻ കോ​റി​യോ​ഗ്ര​ഫി പീ​റ്റ​ർ ഹെ​യ്നാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഈ ​സി​നി​മ​യു​ടെ ആ​ദ്യ ച​ർ​ച്ച ന​ട​ന്നു. പീ​റ്റ​ർ ഹെ​യ്നും മോ​ഹ​ൻ​ലാ​ലും ശ്രീ​കു​മാ​ർ മേ​നോ​നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.