മോ​ഹ​ൻ​ലാ​ലും ഷാ​ജി കൈ​ലാ​സും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു; തിരക്കഥ രൺജി പണിക്കർ
Thursday, April 6, 2017 4:39 AM IST
മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച ഷാ​ജി കൈ​ലാ​സ് ഒ​രി​ട​വേ​ള​ക്കു ശേ​ഷം സൂപ്പർതാരത്തെ നാ​യ​ക​നാ​ക്കി സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്നു. ആ​ശി​ർ​വാ​ദ് സി​നി​മ​യു​ടെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്നത്. ര​ണ്‍​ജി​പ​ണി​ക്ക​രാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത്.

സാ​മൂ​ഹി​ക പ്ര​ശ്ന​ത്തെ പ്ര​മേ​യ​മാ​ക്കി​യാ​വും സി​നി​മ​യു​ടെ ഇ​തി​വൃ​ത്ത​മെ​ന്നാ​ണ് ഒ​രു പ്ര​മു​ഖ പ​ത്ര​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. നി​ര​വ​ധി സം​ഘ​ട​ന രം​ഗ​ങ്ങ​ൾ ഉ​ള്ള സി​നി​മ​യു​ടെ ചി​ത്രീ​കര​ണം വി​ദേ​ശ​ത്താ​യി​രി​ക്കും. സു​രേ​ഷ് ഗോ​പി നാ​യ​ക​നാ​യി എ​ത്തി​യ ലേ​ല​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യ ലേ​ലം 2ന്‍റെ തി​ര​ക്ക​ഥ എ​ഴു​തു​ന്ന തി​ര​ക്കി​ലാ​ണ് ര​ണ്‍​ജി പ​ണി​ക്ക​ർ ഇ​പ്പോ​ൾ അ​തി​നു​ശേ​ഷം മാ​ത്ര​മേ പു​തി​യ ഷാ​ജി കൈ​ലാ​സ് ചി​ത്ര​ത്തി​നു വേ​ണ്ടി അ​ദേ​ഹം തി​ര​ക്ക​ഥ എ​ഴു​തു. ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ഷാ​ജി കൈ​ലാ​സി​ന്‍റെ ശ​ക്ത​മാ​യ മ​ട​ങ്ങി​വ​ര​വാ​ണ് ചി​ത്ര​ത്തി​ൽ​കൂ​ടി​യെ​ന്ന് ക​രു​താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.