ആദ്യദിന കളക്ഷൻ മുരുകനോ ഡേവിഡിനോ..‍? പോരു മുറുകുന്നു
Saturday, April 1, 2017 1:37 AM IST
ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം തീയ​റ്റ​റു​ക​ൾ​ക്കു മു​ന്നി​ൽ വീ​ണ്ടും താ​ര ഫാ​ൻ​സു​കാ​ർ ത​മ്മി​ൽ പോ​ര്. ഒ​രി​ക്ക​ൽ കൂ​ടി ക​ള​ക്ഷ​ൻ റെ​ക്കോ​ർ​ഡു​ക​ൾ പ​റ​ഞ്ഞ് സി​നി​മ​യു​ടെ പ​ര​സ്യ പ്ര​ചാ​ര​ണം അ​ര​ങ്ങു​ത​ക​ർ​ക്കു​ക​യാ​ണ്. അ​ത് പ​ര​മാ​വ​ധി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലും തീ​യ​റ്റ​റു​ക​ൾ​ക്കു​മു​ന്നി​ലും ഷെ​യ​ർ ചെ​യ്ത് ഫാ​ൻ​സു​കാ​രും.

വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ങ്ങി​യ മ​മ്മൂ​ട്ടി​ചി​ത്രം ഗ്രേ​റ്റ് ഫാ​ദ​ർ എ​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പു​തി​യ കോ​ലാ​ഹ​ലം. സി​നി​മ​യു​ടെ ആ​ദ്യ ദി​ന ക​ള​ക്‌ഷൻ 4.31 കോ​ടി രൂ​പ​യാ​ണെ​ന്നും ഇ​ത് മ​ല​യാ​ള സി​നി​മ​യി​ലെ റെ​ക്കോ​ർ​ഡാ​ണെ​ന്നും അ​ണി​യ​റ​ക്കാ​ർ പ​റ​യു​ന്നു. ന​ട​ൻ പൃ​ഥി​രാ​ജി​ന്‍റെ നി​ർ​മാ​ണ ക​ന്പ​നി​യാ​യ ആഗസ്റ്റ് സി​നി​മ​യാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്. അ​ദ്ദേ​ഹം ഫേ​സ് ബൂ​ക്കി​ലൂ​ടെ ചി​ത്ര​ത്തി​ന്‍റെ ക​ള​ക്‌ഷൻ ആ​രാ​ധ​ക​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു. മ​ല​യാ​ള​സി​നി​മാ ച​രി​ത്ര​ത്തി​ലെ ത​ന്നെ വേ​റി​ട്ടൊ​രു പ​ര​സ്യ​ത​ന്ത്ര​മാ​യി​രു​ന്നു പൃ​ഥി​രാ​ജ് സ്വീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ നൂ​റു​കോ​ടി ക്ല​ബ് ചി​ത്രം പു​ലി​മു​രു​ക​ന്‍റെ റെ​ക്കോ​ർ​ഡ് തി​രു​ത്താ​ൻ ചി​ത്ര​ത്തി​നാ​യി​ട്ടി​ല്ലെ​ന്ന് മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സും ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​ക്കാ​രും വാ​ദി​ക്കു​ന്നു. മ​മ്മൂ​ട്ടി​ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ദി​ന ക​ള​ക്‌ഷൻ ആ​ദ്യം പു​റ​ത്തു​വ​ന്ന ക​ണ​ക്കു​പ്ര​കാ​രം 3.68 കോ​ടി രൂ​പ​യാ​ണെ​ന്നും പു​ലു​മു​രു​ക​ൻ 4.8 കോ​ടി രൂ​പ ആ​ദ്യ ദി​നം നേ​ടി​യെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല ചി​ത്രം ഇ​പ്പോ​ഴും ചു​രു​ക്കം ചി​ല തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ടു​താ​നും. പു​ലി​മു​രു​ക​നു​മാ​യി ഗ്രേ​റ്റ് ഫാ​ദ​റി​നെ താ​ര​ത​മ്യ​പ്പെ​ടു​ത്ത​രു​തെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം.

മ​മ്മൂ​ട്ടി​ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന കോ​ഴി​ക്കോ​ട് അ​പ്സ​ര തീയ​റ്റ​റി​നു മു​ൻ​പി​ൽ ചേ​രി തി​രി​ഞ്ഞ് ക​ള​ക്‌ഷൻ റി​ക്കോ​ർ​ഡു​ക​ളെ കു​റി​ച്ചു​ള്ള ഫാ​ൻ​സു​കാ​രു​ടെ വാ​ദ പ്ര​തി​വാ​ദ​ങ്ങ​ൾ അ​ര​ങ്ങു​ത​ക​ർ​ക്കു​ക​യാ​ണ്. കാ​ര്യ​മി​തൊ​ക്കെ​യാ​ണെ​ങ്കി​ലും ഒ​രി​ക്ക​ൽ കൂ​ടി ക​ള​ക്‌ഷൻ റി​ക്കാ​ർ​ഡു​ക​ൾ കൂ​ട്ടിപ്പറ​ഞ്ഞ് തി​യ​റ്റ​റു​ക​ളി​ൽ ആ​ളെ നി​റ​യ്ക്കാ​നു​ള്ള പ​ര​സ്യ ത​ന്ത്രം അ​തി​ന്‍റെ പാ​ര​മ്യ​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്നു.

അ​ടു​ത്ത​കാ​ല​ത്തി​റ​ങ്ങി​യ മ​മ്മൂ​ട്ടി ചി​ത്ര​ങ്ങ​ളി​ൽ ആ​രാ​ധ​ക​രി​ൽ ഏ​റ്റ​വും ആ​കാം​ക്ഷ ഉ​ണ​ർ​ത്തി എ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു "ദ ​ഗ്രേ​റ്റ് ഫാ​ദ​ർ’. ന​വാ​ഗ​ത​നാ​യ ഹ​നീ​ഫ് അ​ദേ​നി​യു​ടെ സം​വി​ധാ​ന​ത്തി​ൽ, പൃ​ഥ്വി​രാ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ഗ​സ്റ്റ് സി​നി​മ നി​ർ​മ്മി​ച്ച ചി​ത്ര​ത്തി​ന് വ​ലി​യ പ്രീ​റി​ലീ​സ് പ​ബ്ലി​സി​റ്റി ഉ​ണ്ടാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ 202 തീയ​റ്റ​റു​ക​ളി​ലും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നൂ​റ്റ​ന്പ​തോ​ളം സ്ക്രീ​നു​ക​ളി​ലു​മാ​യി വ​ന്പ​ൻ റി​ലീ​സാ​യി​രു​ന്നു ചി​ത്ര​ത്തി​ന്. കേ​ര​ള​ത്തി​ലെ 202 സ്ക്രീ​നു​ക​ളി​ൽ മാ​ത്രം 958 പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ന്ന​താ​യാ​ണ് നി​ർ​മ്മാ​താ​ക്ക​ൾ ന​ൽ​കു​ന്ന വി​വ​രം.

നി​ല​വി​ൽ ഒ​രു മ​ല​യാ​ള​ചി​ത്ര​ത്തി​ന് ല​ഭി​ക്കു​ന്ന ഏ​റ്റ​വു​മു​യ​ർ​ന്ന ആ​ദ്യ​ദി​ന ക​ള​ക്‌ഷൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ വൈ​ശാ​ഖ് ചി​ത്രം പു​ലി​മു​രു​ക​ന്‍റെ പേ​രി​ലാ​യി​രു​ന്നു. 4.08 കോ​ടി​യാ​യി​രു​ന്നു ബോ​ക്സ്ഓ​ഫീ​സി​ൽ 150 കോ​ടി നേ​ടി​യ പു​ലി​മു​രു​ക​ന്‍റെ ആ​ദ്യ​ദി​ന ക​ള​ക്‌ഷൻ. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ നി​ന്ന് ഏ​റ്റ​വു​മു​യ​ർ​ന്ന ആ​ദ്യ​ദി​ന ഇ​നി​ഷ്യ​ൽ നേ​ടി​യ സി​നി​മ പു​ലി​മു​രു​ക​ൻ ആ​യി​രു​ന്നി​ല്ല.

മാ​സ് അ​പ്പീ​ലി​ൽ വ​ന്പ​ൻ പ്ര​ച​ര​ണ​വു​മാ​യെ​ത്തി​യ ര​ജ​നീ​കാ​ന്ത് ചി​ത്രം ക​ബാ​ലി​ക്കാ​യി​രു​ന്നു ആ ​റെ​ക്കോ​ർ​ഡ്. ജൂ​ലൈ 22-ന് ​റി​ലീ​സ് ദി​വ​സ​ത്തി​ൽ മാ​ത്രം 4.27 കോ​ടി​യാ​ണ് ചി​ത്രം കേ​ര​ള​ത്തി​ൽ നി​ന്ന് വാ​രി​യ​ത്. ഇ​തി​നെ​യും പി​ന്നി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ മ​മ്മൂ​ട്ടി ചി​ത്ര​മെ​ന്നാ​ണ് അ​ണി​യ​റ​ക്കാ​ർ പ​റ​യു​ന്ന​ത്. ക​ള​ക്‌ഷൻ റെ​ക്കോ​ർ​ഡ് എ​ങ്ങി​നെ​യാ​ണ് മ​റി​ക​ട​ക്കു​ന്ന​തെ​ന്ന് എ​പ്രി​ൽ എ​ഴി​ന് കാ​ണാ​മെ​ന്നാ​ണ് മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സു​കാ​രു​ടെ വാ​ദം. മോ​ഹ​ൻ​ലാ​ൽ- മേ​ജ​ർ ര​വി ചി​ത്രം 1971 ബി​യോ​ണ്ട് ദി​ബോ​ർ​ഡ​ർ റി​ലീ​സ് ചെ​യ്യു​ന്ന​ത് എ​ഴി​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.