ആകാശമിഠായിയുമായി സമുദ്രക്കനി മലയാളത്തിൽ; നായകൻ ജയറാം
Friday, March 24, 2017 10:19 PM IST
നടനും സംവിധായകനുമായ സമുദ്രക്കനി ആദ്യമായി മലയാളചിത്രം ഒരുക്കുന്നു. ആകാശമിഠായി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ‌ ജയറാമാണ് നായകൻ. തെന്നിന്ത്യൻ നടി വരലക്ഷ്മി, കലാഭവൻ ഷാജോൺ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബിജിപാലാണ് സംഗീതം നല്കുന്നത്. മഹാ സുബൈർ മൂവീസിന്‍റെ ബാനറിൽ സുബൈർ നിർമിക്കുന്ന ചിത്രത്തിന്‍റെ സ്വിച്ചോൺ കർമം ശനിയാഴ്ച രാവിലെ 8.30ന് എറണാകുളം ഇടശേരി മാൻഷൻ ഹോട്ടലിൽ നടന്നു.

തമിഴിൽ മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സമുദ്രക്കനിയുടെ ആദ്യമലയാളചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് മോളിവുഡ് ആരാധകർ നോക്കിക്കാണുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അപ്പാ ആണ് അദ്ദേഹത്തിന്‍റെ സംവിധാനത്തിൽ ഇറങ്ങിയ ഏറ്റവുമൊടുവിലത്തെ ചിത്രം. നേരത്തെ, മോഹൻലാൽ നായകനായ ത്രില്ലർ ചിത്രം ഒപ്പത്തിൽ വില്ലനായി സമുദ്രക്കനി എത്തിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.